അഗര്‍ത്തല: കോവിഡില്‍ രാജ്യത്ത് രോഗമുക്തി നിരക്കില്‍ ഒന്നാമതായി ത്രിപുര. ഇതുവരെ രോഗം ബാധിച്ച 173 പേരില്‍ 116 പേരും രോഗമുക്തരായി. 68.83 ശതമാനമാണ് ത്രിപുരയിലെ രോഗമുക്തി നിരക്ക്. ദേശീയതലത്തില്‍ ഇത് 39 ശതമാനമാണ്. ഇന്ന് നാല് പേര്‍ക്ക് രോഗം ബാധിച്ചെന്ന് കണ്ടെത്തിയതായി മന്ത്രി രത്തന്‍ ലാല്‍ നാഥ് അറിയിച്ചു.
തുടക്കം മുതല്‍ കൊറോണയെ നേരിടുന്നതില്‍ ജാഗ്രതയിലായിരുന്നു മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. മാര്‍ച്ചില്‍ അസം സന്ദര്‍ശിച്ച യുവതിക്ക് കൊറോണ സ്ഥിരീകരിച്ചതാണ് ഇവിടുത്തെ ആദ്യ കേസ്. പിന്നീട് ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന് കോവിഡ് കണ്ടെത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരില്‍ 160 പേര് ബിഎസ്എഫ് ജവാന്മാരാണ്.
Discussion about this post