കൊറോണയോടും പക്ഷാഘാതത്തോടും പൊരുതി ഒരു മാസം ആശുപത്രിയില്‍; വി.മുരളീധരന്റെയും ഫ്രണ്ട്സ് ഓഫ് ഇന്ത്യ ദുബായിയുടെയും ഇടപെടലില്‍ യുവാവിന് പുതുജീവന്‍: ശബരീഷ് കേരളത്തിലെത്തിയത് പിറന്നാള്‍ ദിനത്തില്‍
കൊച്ചി: ദുബായിയില്‍ ദുരിതാവസ്ഥയിലായ യുവാവിന് പിറന്നാള്‍ ദിനത്തില്‍ പുതുജീവിതം. പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായിരുന്ന പത്തനംതിട്ട സ്വദേശിയായ ശബരീഷാണ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ദുബായി കൂട്ടായ്മയുടെയും കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ഇടപെടലില്‍ മുപ്പതാം പിറന്നാള്‍ ദിനത്തില്‍ കേരളത്തിലെത്തിയത്. ജോലി തേടി സന്ദര്‍ശക വിസയിലാണ് ശബരീഷ് ദുബായിലെത്തിയത്. മൂന്നുമാസത്തേക്ക് വിസ പുതുക്കിയെങ്കിലും ജോലികണ്ടെത്താനായില്ല. തുര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് കാരണം വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ദുബായിയില്‍ കുടുങ്ങിയ അദ്ദേഹത്തെ പിരിമുറുക്കവും മാനസിക സംഘര്‍ഷവും പക്ഷാഘാതത്തിലേക്ക് നയിച്ചു. ഒരുമാസം മരണത്തോട് മല്ലിടിച്ച് ആശുപത്രിയില്‍ കഴിഞ്ഞു. തുടര്‍ന്നാണ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ദുബായിയും വി.മുരളീധരനും വിഷയത്തില്‍ ഇടപെട്ടത്. ഇന്നലെ ശബരീഷുമായുള്ള എയര്‍ ആംബുലന്‍സ് തുടര്ചിത്സക്കായി കൊച്ചിയിലെത്തി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് 50 ലക്ഷത്തോളം രൂപയുടെ ഹോസ്പിറ്റല്‍ ബില്ലും ഒഴിവാക്കി.
Discussion about this post