ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വീടുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു; പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വേട്ട തുടരുന്നു – വീഡിയോ

    കറാച്ചി: പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വേട്ട തുടരുന്നു. പാക്ക് പഞ്ചാബിലെ ഭവല്‍പ്പൂരില്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നൂറുകണക്കിന് വീടുകള്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. മന്ത്രി താരിഖ് ബഷീര്‍ ചീമയുടെ സാനിധ്യത്തിലായിരുന്നു ഇത്. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഷാഹിദ് ഖോഖറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ അക്രമങ്ങള്‍ നേരത്തെയും ചര്‍ച്ചയായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും മതംമാറ്റുന്നതും പാക്കിസ്ഥാനില്‍ പതിവാണ്. ഇവിടെ നിന്നും പലായനം ചെയ്ത പതിനായിരക്കണക്കിനാളുകളാണ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇവരെ സംരക്ഷിക്കുന്നതിനാണ് ഇന്ത്യ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്.