കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്ധവിശ്വാസ പ്രചാരണം നടക്കുകയാണെന്ന് അഭിഭാഷകന് ശ്രീജിത്ത് പെരുമന. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പിണറായി വിജയന് സന്ദര്‍ശിക്കുന്നവരും അവാര്‍ഡ് നല്‍കുന്നവരും മരണപ്പെടുമെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ സമൂഹത്തില്‍ ഭീതി വിതയ്ക്കുന്നതും ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ജിഷ്ണു പ്രണോയ്, ദിലീപ്, പ്രളയം, ഓഖി തുടങ്ങിയവ പരാമര്‍ശിച്ച വാട്സ് ആപ് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
സര്‍ക്കാസം എന്ന പേരിലാണെങ്കില്‍ പോലും സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെക്കുറിച്ച് അപകീര്‍ത്തികരമായ രീതിയിലും, തെറ്റിദ്ധാരണ പടര്‍ത്തുന്ന രീതിയിലും, അതിലുപരി സമൂഹത്തില്‍ കടുത്ത അന്ധവിശ്വാസം പടര്‍ത്തി അരാജകത്വം സൃഷ്ടിക്കുന്ന രീതിയിലും നടക്കുന്ന പ്രചാരണം അങ്ങേയറ്റം അശ്ലീലവും ക്രിമിനല്‍ കുറ്റവുമാണ്.
പിണറായി വിജയന് സന്ദര്‍ശിക്കുന്നവരും, അവാര്‍ഡ് നല്‍കുന്നവരും എല്ലാം മരണപ്പെടും എന്ന നിലയില്‍ മെസേജുകളായും, ശബ്ദശകലങ്ങളായും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ സമൂഹത്തില്‍ ഭീതി വിതയ്ക്കുന്നതും, ഒരു ചെറിയ സമൂഹമെങ്കിലും വിശ്വസിക്കാന്‍ ഇടവരുന്നതും, ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ്.
കര്‍ശന നടപടികള്‍ക്കായി ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. ശക്തമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രസ്തുത മെസേജ് തമാശയെന്നോണം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക.
ഞാനൊരു പിണറായി ഭക്തനോ, പാര്‍ട്ടി മെമ്പറോ അല്ല എന്ന് പ്രത്യേകം പറയട്ടെ,
ആരോഗ്യകരമായ ട്രോളുകളും, വിമര്‍ശനങ്ങളുമാകാം. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം അശ്ലീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ല.
ഞാനുള്‍പ്പെടെ അംഗമായ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന കുറ്റകരമായ പ്രവര്‍ത്തി ചൂണ്ടിക്കാണിക്കുകയാണ്.
©?അഡ്വ ശ്രീജിത്ത് പെരുമന
എന്നാല്‍ പിണറായിക്കെതിരായ പ്രചാരണത്തിന് കൂടുതല്‍ പ്രചാരം നല്‍കുകയാണ് അഭിഭാഷകനെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ നാളെ തന്നെ പോയി അനുഗ്രഹം വാങ്ങി ഫോട്ടോ ഇടണമെന്നും കമന്റുകളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകന്റെ കാര്യം ഇനി എന്താകുമെന്ന പരിഹാസവും ഉണ്ട്.
Discussion about this post