കാഞ്ഞങ്ങാട്. വനിതാ സഖാവിനൊപ്പമുള്ള പഞ്ചായത്തംഗമായ സിപിഎം നേതാവിന്റെ ലിപ്ലോക് ലൈംഗിക വീഡിയോ വൈറല്‍. നാണക്കേടായതോടെ നേതാവിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമം. കാസര്‍കോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്തിലാണ് സംഭവം. പതിനൊന്നാം വാര്‍ഡ് അംഗം വി.പി.രാജീവനും നാട്ടിലുള്ള വനിതാ സഖാവും തമ്മിലുള്ള ചുംബന രംഗങ്ങളുടെ വീഡിയേയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. നാണക്കേടായതോടെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഎം രാജീവനെ പുറത്താക്കി.
കാലിക്കടവിലെ വയോജന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക് ഓഫീസില്‍ വച്ചായിരുന്നു നേതാവിന്റെ ചുംബന നവോത്ഥാനം. ഓഫീസില്‍ രാജീവന് സ്ഥിര സന്ദര്‍ശകനായതോടെ മറ്റുള്ളവര്‍ നിരീക്ഷിക്കുകയായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന വനിതാ സഖാവായ ഭര്തൃമതിയുമായിട്ടായിരുന്നു ഇയാളുടെ അവിഹിത ബന്ധം. മറഞ്ഞുനിന്നെടുത്ത തരത്തിലുള്ള വീഡിയോയാണ് പുറത്തായത്. ലൈംഗിക വീഡിയോ പ്രചരിച്ചതോടെ നടപടിയെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായി. എന്നാല്‍ രാജീവനോട് പഞ്ചായത്തംഗത്വം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ല. സിപിഎം നേതാക്കള്‍ക്കെതിരെ സംസ്ഥാനത്തുടനീളം പീഡന പരാതികള്‍ ഉയരുന്നതിനിടെയാണ് കാസര്‍കോടും പാര്‍ട്ടി നാണക്കേടിലായത്.
Discussion about this post