കാസര്‍കോട്: കാസര്‍കോടിനെ കാവിക്കടലാക്കി ഹിന്ദു സമാജോത്സവം. ഒരു ലക്ഷത്തോളം വിശ്വാസികളാണ് ഹൈന്ദവ ഐക്യത്തിന്റെ കാഹളമോതി നഗരസഭാ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ശബരിമലയില്‍ ആചാര ലംഘനം നടത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് താക്കീതായി സംഘപരിവാര്‍ സംഘടിപ്പിച്ച സമ്മേളനം.
മതപരിവര്‍ത്തന ശക്തികളെ കൂട്ടുപിടിച്ച് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശിയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പിണറായിയും ഇഎംഎസും മാര്‍ക്സും ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ എഴുത്തച്ഛന് ആദ്ധ്യാത്മ രാമായണത്തിലൂടെ ഹൈന്ദവ നവോത്ഥാനം കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഹൈന്ദവ സമൂഹം സംഘടിതരല്ലെന്ന ചിന്തയില്‍ നിന്നാണ് ലൗജിഹാദ് പോലുള്ള ശക്തികള്‍ ഉയര്‍ന്നുവരുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിന്മയമിഷന് കേരള മേധാവി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കേരള വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി സംസാരിച്ചു. ആര്‍എസ്എസ് മംഗ്ളൂരു വിഭാഗ് കാര്യവാഹക് സീതാരാമ, ശ്രീ ശ്രീ യോഗാനന്ദ സരസ്വതി, ഭോധചാതന്യ സ്വാമിജി, പ്രേമാനന്ദ സ്വാമിജി, അമൃതകൃപാന്ദപുരി, ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ് തന്ത്രി കാവുമാഠം, കപിലാശ്രമമഠം സ്വാമി രാമചന്ദ്ര, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് വി.ശശിധരന്, കജംപാടി സുബ്രഹ്മണ്യഭട്ട്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹ് എം.തമ്പാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post