മോഡിക്ക് എന്റെ കഴിവില്‍ അസൂയയാണോ?ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപയ്ക്ക് ചിട്ടി കമ്പനികള്‍ വാങ്ങിയതിനെ ന്യായീകരിച്ച് മമതാ ബാനര്‍ജി

  0

  കൊല്‍ക്കത്ത: വലിയ ചിത്രകാരിയെന്നാണ് മമതാ ബാനര്‍ജി സ്വയം അവകാശപ്പെടുന്നത്. ബംഗാള്‍ മുഖ്യമന്ത്രി വരച്ച ചിത്രങ്ങള്‍ കോടിക്കണക്കിന് രൂപക്ക് വിറ്റുപോയെന്ന വാര്‍ത്ത നേരത്തെ വന്നിട്ടുമുണ്ട്. ശാദര ചിട്ടി തട്ടിപ്പിലെ സിബിഐ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞതിന് പിന്നാലെ മമതയുടെ ചിത്രങ്ങളും വിലയും വീണ്ടും ചര്‍ച്ചയാവുകയാണ്. നിലവാരമില്ലാത്ത ചിത്രങ്ങള്‍ക്ക് ഇത്രയും വിലയോ എന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.

  ചിറ്റ് ഫണ്ട് കമ്പനികളാണ് ഒരു കോടി മുതല്‍ ഒമ്പത് കോടി വരെ നല്‍കി ചിത്രങ്ങള്‍ വാങ്ങിയതെന്നാണ് ആരോപണം. ഇതില്‍ മമതയുടെ അനുയായി മണിക് മജുംദാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നഴ്‌സറി കുട്ടികളുടെ ചിത്രത്തിന്റെ നിലവാരം പോലുമില്ലാത്തവ വന്‍ തുകക്ക് വില്‍പ്പന നടന്നതിനെ മമത ന്യായീകരിച്ചു. താന്‍ വലിയ ചിത്രകാരിയാണെന്ന് അവകാശപ്പെട്ട അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അസൂയയാണോയെന്നും ചോദിച്ചു.

  ഞാന്‍ ചിത്രം വരക്കാറുണ്ട്. ബുക്ക് എഴുതാറുണ്ട്. 87 ബുക്കുകള്‍ എഴുതി. അവയെല്ലാം ബെസ്റ്റ് സെല്ലറുകളാണ്. എനിക്ക് എഴുതാനും പാടാനും കഴിയും. മോഡിക്ക് ഇതില്‍ അസൂയയുണ്ടോ?. എന്റെ 200-300 ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ വിറ്റുപോയിട്ടുണ്ട്. മമത അവകാശപ്പെട്ടു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  16 + 27 =