കോട്ടയം: സംസ്ഥാനത്ത് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ എഷ്യാനെറ്റ് ന്യൂസ് ചാനല്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. എങ്ങനെയെങ്കിലും ഒരു യുവതിയെ സന്നിധാനത്ത് എത്തിച്ച് ശബരിമലയില്‍ ആചാര ലംഘനത്തിന് ലക്ഷ്യം വെച്ചാണ് ചാനല്ഭീമന് വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ആചാര സംരക്ഷണത്തിന് നാമജപവുമായി രംഗത്തിറങ്ങിയ ഭക്തരെ ജാതീയമായി ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമം.
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും അജണ്ട നടപ്പാക്കാലിനെ പാര്‍ട്ടി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. പാര്‍ട്ടി ചാനലിന്റെ നുണപ്രചരണം അത്ര ഫലിക്കുന്നില്ലെന്ന തിരിച്ചറിവാണ് പാര്‍ട്ടി നേതൃത്വത്തെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പാര്‍ട്ടി സഹയാത്രികന് ചാനല്‍ തലപ്പത്ത് വന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. ചാനലിലെ ഭൂരിപക്ഷം വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരും സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ മുന്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരോ ആണ്. കുറച്ച് പേര് മാവോയിസ്റ്റ് അനുകൂലികളുമാണ്. അരാചക വാദികളാണ് കൂടുതല്‍ പേരും. മാത്രമല്ല ബിജെപിക്കും സംഘപരിവാറിനും എതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്നതില്‍ സിപിഎം ഫ്രാക്ഷന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം വളരെക്കാലമായിട്ടുണ്ട്. സിപിഎം സഹയാത്രികന് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് വന്നതും ഹിന്ദു വിരുദ്ധ വ്യാജ വാര്‍ത്ത സൃ്ഷ്ടിക്കുന്നതിന് എളുപ്പമായി.
ഹിന്ദു ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെ കുറെക്കാലമായി അന്താരാഷ്ട്ര തലത്തില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തിനെതിരെ ഏറ്റവും കൂടുതല്‍ വാര്‍ത്ത സൃഷ്ടിച്ചത് ഈ ചാനലായിരുന്നു. ഇംഗ്ലണ്ട്, അമേരിക്ക എന്നി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ലോബി പ്രവര്‍ത്തിക്കുന്നത്. ആരൊക്കെയാണ് ഇവരുടെ സഹായം പറ്റിയതെന്ന് വ്യക്തമല്ല. ചില സാംസ്കാരിക നായകന്മാരും, ചില പരിസ്ഥിതി സംഘടനകളും ചില കടലാസ് സംഘടനകളും ചില പത്രപ്രവര്‍ത്തകരും ഈ ലോബിയുടെ സഹായം പറ്റിയതായി പറയപ്പെടുന്നു. ഹിന്ദു ആചാര അനുഷ്ഠാനങ്ങളെ മാത്രം ലക്ഷ്യം വെച്ചാണ് കൂടുതല്‍ ഹര്‍ജി വരുന്നതെന്ന് ഒരു തവണ മൂംബൈ ഹൈക്കോടതി പോലും അഭിപ്രായപ്പെട്ടിരുന്നു.
ശബരിമലയും ഈ സംഘത്തിന്റെ കണ്ണിലെ കരടാണ്. ആരാണ് ആദ്യം ശബരിമലയ്ക്ക് തുരങ്കം വെക്കുന്നതെന്ന മത്സരമാണ് സംസ്ഥാനത്തെ ചില മാദ്ധ്യമങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ശബരിമലയില്‍ രണ്ട് യുവതികള്‍ ആചാര ലംഘനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ കോട്ടയം പാമ്പാടിയിലെ സ്ിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ബിജെപി അടിച്ചുതകര്‍ത്തതായി ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പാമ്പാടിയില്‍ സിപിഎമ്മിന്റെ ഏരിയാ ഓഫീസ് അടിച്ചുതകര്‍ത്തു എന്ന വ്യാജ വാര്‍ത്ത നല്‍കിയത്. ആ വ്യാജ വാര്‍ത്ത വലിയ സംഘര്‍ഷത്തിന് കാരണമാകുമായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരും ബിജെപി നേതാക്കളും സംയമനം പാലിച്ചതിനാലാണ് വലിയ സംഘര്‍ഷം ഉണ്ടാകുമായിരുന്നു. ഏഷ്യാനെറ്റിന്റെ വ്യാജ വാര്‍ത്ത വലിയ പിരിമുറുക്കമാണ് പാമ്പാടിയില്‍ ഉണ്ടാക്കിയത്. സിപിഎം ഓഫീസില്‍ നിന്നും നല്കുന്ന വാര്‍ത്ത യാതൊരു അന്വേഷണവും ഇല്ലാതെ നല്‍കുകയായിരുന്നു. ഇങ്ങെയാണ് ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നത്.
Discussion about this post