കല്‍ക്കത്ത: ബംഗാളില്‍ സിപിഎം എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മൂര്‍ഷിദാബാദ് ജില്ലയിലെ ജലംഗി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അബ്ദുര്‍ റസാഖാണ് സിപിഎമ്മിന്റെ ബദ്ധശത്രുവായ തൃണമൂലിന്റെ പാളയത്തിലെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ ഈ ജില്ലയിലെ മറ്റൊരു എംഎല്‍എയായ കനായ് മൊണ്ടാലും തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇവിടെയുള്ള ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും നേരത്തെ തൃണമൂലിലേക്ക് മാറിയിട്ടുണ്ട്.
സിപിഎം വിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കുമ്പോഴും 2011ലും 2016ലും ജയിച്ച റസാഖിന്റെ ചുവടുമാറ്റം പാര്‍ട്ടിക്ക് കനത്ത പ്രഹരമാണ്. സംസ്ഥാനത്ത് സിപിഎമ്മിന് ആകെയുള്ള രണ്ട് ലോകസ്ഭാ സീറ്റുകളില്‍ ഒന്ന് മൂര്‍ഷിദാബാദാണ്. ഇത്തവണ ഇതും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് നേതാക്കള്‍. അടുത്തിടെ തൃണമൂലിന്റെ രണ്ട് ലോക്സഭാംഗങ്ങള്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതില്‍ ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
Discussion about this post