കൊച്ചി: പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേള തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്. കുംഭമേളയുടെ ചരിത്രത്തില്‍ ആദ്യമായി ട്രാന്സ്ജന്ററുകള് പുണ്യസ്നാനം ചെയ്തെന്നായിരുന്നു ഏഷ്യാനെറ്റിന്റെ വാര്‍ത്ത. ട്രാന്‍സ്ജന്ററുകള്‍ക്ക് കുംഭമേളയില്‍ പങ്കെടുക്കുന്നതിനോ പുണ്യസ്നാനം ചെയ്യുന്നതിനോ വിലക്കുണ്ടായിരുന്നില്ല. ഇതിന് മുന്‍പ് നടന്ന കുംഭമേളകളിലും ആയിരക്കണക്കിന് ട്രാന്സ്ജന്ററുകള് പങ്കെടുത്തിട്ടുണ്ട്. മറ്റുള്ള അഖാഡകള്‍ക്ക് തുല്യമായി പരിഗണിച്ച് ഇത്തവണ ട്രാന്സ്ജന്സറുകളുടെ അഖാഡയ്ക്ക് കുംഭമേളയില്‍ പ്രത്യേക സ്ഥാനം നല്‍കുകയാണ് ചെയ്തത്. 2015ല്‍ രൂപീകരിക്കപ്പെട്ട മുംബൈയിലെ കിന്നര അഖാഡയാണ് ഇത്തവണ പങ്കെടുത്തത്. മുഖ്യധാരാ സമൂഹം തങ്ങളെ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ബഹമുതിയെന്ന് അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി ത്രിപാഠി പ്രതികരിച്ചിരുന്നു.
ശബരിമലയില്‍ യുവതികള്‍ക്ക് നിയന്ത്രണമുള്ള സവിശേഷമായ ആചാരത്തെ സ്ത്രീവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നതില്‍ മുന്നിലുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഹിന്ദു വിശ്വാസികളെ ആക്ഷേപിക്കുന്നതിനാണ് കുംഭമേളയും തെറ്റായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപണമുയരുന്നുണ്ട്. ഓര്‍ഗനൈസര്‍ സീനിയര്‍ സബ് എഡിറ്റര്‍ ഗണേഷ് രാധാകൃഷ്ണനാണ് ഏഷ്യാനെറ്റിന്റെ കള്ളത്തരം ഫേസ്ബുക്കിലൂടെ തുറന്നുകാട്ടിയത്. മന:പൂര്‍വ്വമാണോ അതോ വിവരക്കേടാണോ എന്നറിയില്ല, എന്തായാലും ഈ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ല- ഗണേഷ് ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏഷ്യാനെറ്റിന്റെ മറ്റൊരു പ്രിമാ ഫേസി. ANl യുടെ വാര്‍ത്തയുടെ അറ്റവും മൂലയും വായിച്ച് ഇങ്ങനെ പുളുവെഴുതി വിടണോഡേ. മന:പൂര്‍വ്വമാണോ അതോ വിവരക്കേടാണോ എന്നറിയില്ല, എന്തായാലും ഈ റിപ്പോര്‍ട്ട് വസ്തുതാപരമായി ശരിയല്ല.
ട്രാന്സ്ജന്സറുകള് കുംഭമേളയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായല്ല. ഉജ്ജയിനിയിലെ അടുത്തു നടന്ന കുംഭമേളയ്ക്കും അതിന് മുന്‍പു നടന്ന കുംഭമേളകളിലും അവരുണ്ടായിരുന്നു. അതു കൊണ്ട് ചരിത്രത്തില്‍ ആദ്യമായി പുണ്യ സംഗമത്തില്‍ സ്നാനം ചെയ്തു എന്ന് റിപ്പോര്‍ട്ട് ചെയ്യരുത്.
മറ്റുള്ള അഖാഡകള്‍ക്ക് തുല്യമായി പരിഗണിച്ച് ഇത്തവണ ട്രാന്സ്ജന്സറുകളുടെ അഖാഡയ്ക്ക് കുംഭമേളയില്‍ പ്രത്യേക സ്ഥാനം നല്കി എന്നതാണ് വാര്‍ത്ത. അതൊരു വലിയ അംഗീകാരമാണ്.
കിന്നര്‍ അഖാഡയ്ക്കുമുണ്ട് ഒരു മഹാമണ്ഡലേശ്വര്‍: ലക്ഷ്മി ത്രിപാഠി. മഹാമണ്ഡലേശ്വര്‍ എന്ന പദവിക്ക് സന്യാസസമൂഹത്തിലെ സ്ഥാനമെന്താണെന്ന് നമുക്കെല്ലാമറിയാം. പുരോഗമനവാദികളായി ചമയാന്‍ ട്രാന്‍സ്ജെന്‍ഡറുകളെ കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ തങ്ങളുടെ പോഷക സംഘടകളില്‍ വളരെ ബുദ്ധിമുട്ടി നാമമാത്രമായി ‘പ്രവേശിപ്പിക്കുമ്പോഴാണ് ‘, സനാതന ധര്‍മ്മം ഇത്തരം ഉള്ക്കൊള്ളലുകളെ എല്ലാവിധ ആദരവുകളോടും കൂടി ആചരിക്കുന്നതും ആഘോഷിക്കുന്നതും. ഇതുമൊരു ആചാരമാണ്. ഇങ്ങനെയാണ് ഹിന്ദുധര്‍മ്മം സ്വയം നവീകരിക്കപ്പെടുന്നതും. അതിലൊന്നും ഒരു പിണുങ്ങാണ്ടിയുടെയും ഇടപെടലിന്റെ ആവശ്യമില്ല. എന്നുവെച്ചാല്‍, സോഷ്യല്‍ ഇന്‍ക്ലൂഷന്റെ ബാലപാഠങ്ങളുമായി ഒരു ഫ്രീ തിങ്കറും കമ്മിയും ഈ വഴി വരേണ്ടതില്ലെന്ന്….
Discussion about this post