കോട്ടയം: കോടികണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന ശ്രീഅയ്യപ്പനെ അധിക്ഷേപിച്ച് സിനിമാ സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ പ്രിയാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. അയ്യപ്പനെ വളരെ മോശമായിയാണ് അധിക്ഷേപിച്ചിരിക്കുന്നത്. പോസ്റ്റ് വിവാദമായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. അശ്ലീല ചുവയുള്ളതും വലിയൊരു വിഭാഗം വിശ്വാസികളുടെ മനസിനെ മുറിവേല്പിക്കുന്നതുമാണ് പ്രിയാനന്ദന്റെ പോസ്റ്റ്. എന്നാല്‍ ഇതെ പ്രിയാനന്ദന് 2018 ഡിസംബര്‍ 25ന് യേശുക്രിസ്തുവിനെ കുറിച്ച് വളരെ ഭക്തിയോടെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുപക്ഷ സഹയാത്രികരും സാംസ്കാരിക നായകന്മാരും സിപിഎം നേതാക്കളും നിരന്തരം ഹിന്ദുവിശ്വാസത്തെ മാത്രം അധിക്ഷേപിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്
Discussion about this post