കൊച്ചി: ശബരിമല തന്ത്രി കഠണ്ഠരര് രാജീവരരെ അപമാനിച്ച് സിപിഎം മാധ്യമപ്രവര്ത്തകന്. വ്യാജവാര്‍ത്ത നല്കി വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ച ന്യൂസ് 18ലെ റിപ്പോര്‍ട്ടറായ ശ്യാം ദേവരാജാണ് തന്ത്രിയെ ഫേസ്ബുക്കില്‍ അവഹേളിച്ചത്. ”ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല, എന്നാലും ചോദിച്ചു പോവുകയാണ്. ഈ തന്ത്രിയൊക്കെ പുകയ്ക്കുന്നതിന്റെ ബ്രാന്‍ഡ് നെയിം ഒന്ന് പുറത്തുവിടുമോടേയ്” എന്നായിരുന്നു പോസ്റ്റ്. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് മുക്കിയിട്ടുണ്ട്. സിപിഎം നേതാക്കള്‍ തന്ത്രിക്കെതിരെ നടത്തുന്ന അധിക്ഷേപത്തിന്റെ ചുവടുപിടിച്ചാണ് ശ്യാം രംഗത്തെത്തിയത്.
കഴിഞ്ഞ ജൂണില്‍ കൊട്ടാക്കരയിലുണ്ടായ സംഘര്‍ഷമാണ് ഹിന്ദു-മുസ്ലിം കലാപത്തിനായി ശ്യാം ഉപയോഗിച്ചത്. പട്ടാളക്കാരനായ വിഷ്ണുവും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കന്നുകാലികളെയും കൊണ്ട് മുന്പില് പോവുകയായിരുന്ന ലോറിയില്‍നിന്നും ദേഹത്തേക്ക് ചാണകം വീണിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ലോറിയിലുണ്ടായിരുന്നവര്‍ ഇവരെ മര്‍ദ്ദിച്ചു. സംഭവത്തില്‍ നാട്ടുകാരും ഇടപെട്ടിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് വര്‍ഗ്ഗീയ നിറം നല്കിയ ശ്യാം ഗോസംരക്ഷകര്‍ മുസ്ലിങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും ഉള്‍പ്പെടെയുള്ള തീവ്ര സംഘടനകള്‍ ഏറ്റെടുക്കുകയും വിഷ്ണുവിന്റെ വീട് തകര്‍ക്കുകയും ചെയ്തു. ഇതിനെതിരെ മുന്നറിയിപ്പുമായി ഹൈന്ദവ സംഘടനകള്‍ കൊട്ടാരക്കരയില്‍ വന്‍ റാലി നടത്തി.
ആര്‍എസ്എസ്സിനെ അടിക്കാന്‍ കിട്ടിയ വിഷയമെന്നതിനാല്‍ വാര്‍ത്തയെ ആദ്യം സിപിഎം പിന്തുണച്ചിരുന്നു. എന്നാല്‍ കലാപത്തിലേക്ക് കാര്യങ്ങള്‍ തിരിഞ്ഞതോടെ സിപിഎം ജില്ലാ കമ്മറ്റി പശുക്കടത്തല്ല പ്രശ്നമെന്ന് വിശദീകരിച്ച് പത്രക്കുറിപ്പിറക്കി. വിഷയത്തില്‍ ശ്യാമിന് ചാനല്‍ താക്കീത് നല്‍കിയിരുന്നു.
Discussion about this post