കൊച്ചി: പൊതുപണിമുടക്കിനെ പിന്തുണക്കുന്നതില് പത്രപ്രവര്‍ത്തക യൂണിയ(കെയുഡബ്ല്യുജെ)നില് ഭിന്നത. പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്താനുള്ള കെയുഡബ്ല്യുജെ ആഹ്വാനത്തിനെതിരെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. മോദിയെ വീഴ്ത്തു എന്ന രാഷ്ട്രീയ ആഹ്വാനവുമായി നടത്തുന്ന പണിമുടക്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്ര പ്രസ്ഥാനമായ കെയുഡബ്യുജെയ്ക്ക് എന്താണ് താല്പര്യമെന്ന് യൂണിയന് ആലപ്പുഴ മുന്‍ ജില്ലാ പ്രസിഡന്റ് എസ്.ഡി. വേണുകുമാര്‍ ചോദിച്ചു. സ്വതന്ത്രവും വസ്തുനിഷ്ഠവുമായി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ ബാധ്യതപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സംഘടന രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നിലപാട് സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള മാധ്യമ പ്രവര്‍ത്തകരുടെയും യൂണിയന്റെയും ഇടത് അനുകൂല നിലപാട് അടുത്തിടെ ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിന് ഇത്തരം നിലപാടുകള്‍ കാരണമായെന്ന ആക്ഷേപം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മനോരമയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അസിസ്റ്റന്റ് എഡിറ്റര്‍ എം.കെ.വിനോദ് സംഘടനയില്‍നിന്നും രാജിവെച്ചിരുന്നു. ഹിന്ദു വിരുദ്ധ നിലപാടാണ് സംഘടനക്കെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് പൊതുപണിമുടക്ക് വിഷയത്തിലും പ്രതിഷേധം ഉയരുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നുനില്‍ക്കുന്ന തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും ഇതുമായി സഹകരിക്കാനാണ് കെയുഡബ്ല്യുജെ തീരുമാനിച്ചത്. തലപ്പത്തിരിക്കുന്നവര്‍ സംഘടനയെ തങ്ങളുടെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പിണറായി സര്‍ക്കാരിന്റെ മാധ്യമവിരുദ്ധ നിലപാടുകളോട് പ്രതികരിക്കാന്‍ പോലുമാകാത്ത സംഘടനയായി കെയുഡബ്ല്യുജെ മാറി. പിണറായിയുമായി അടുപ്പമുള്ള സംസ്ഥാന ഭാരവാഹികളിലൊരാളാണ് ഇതിന് പിന്നിലെന്നും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.
എസ്.ഡി. വേണുകുമാറിന്റെ കുറിപ്പ്
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംഘടനയാണ്. അതു കൊണ്ടു തന്നെ സംഘടനയ്ക്ക് സ്വതന്ത്ര സ്വഭാവമാണുണ്ടായിരുന്നത്.
കഴിഞ്ഞ കുറെ നാളുകളായി ആ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു . അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച KuwJ നേതൃത്വത്തിന്റെ നടപടി. മോദിയെ വീഴ്ത്തു എന്ന രാഷ്ട്രീയ ആഹ്വാനവുമായി നടത്തുന്ന പണിമുടക്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ സ്വന്തന്ത്ര പ്രസ്ഥാനമായ കെ.യു.ഡബ്യു.ജെ ‘യ്ക്ക് എന്താണ് താല്പര്യം?
ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ് ഇതെന്ന് തിരിച്ചറിയാത്തവരല്ല ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍.
സ്വതന്ത്രവും വസ്തുനിഷ്ഠവുമായി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ ബാധ്യതപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സംഘടന രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള നിലപാട് സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ല. സംഘടനാ നേതാക്കന്മാരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ഇടമായി സംഘടനയെ അധപ്പതിപ്പിക്കരുത്. ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യമല്ല .
എസ്.ഡി. വേണുകുമാര്‍
മുന്‍ ജില്ലാ പ്രസിഡന്റ്
കേരള പത്രപ്രവര്‍ത്തക യൂണിയന്, ആലപ്പുഴ
Discussion about this post