കൊച്ചി: സാമ്പത്തിക സംവരണത്തിന് ബിജെപിയെ വെല്ലുവിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്ക് എട്ടിന്റെ പണി നല്കി സോഷ്യല്‍ മീഡിയ. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് 2017 നവംബര്‍ 18ലെ കോടിയേരിയുടെ വെല്ലുവിളി പോസ്റ്റ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്കി സാമൂഹ്യനീതി നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ സമീപനം. ബിജെപി ഇതിന് തയ്യാറുണ്ടോ എന്ന് ചോദിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. ദേവസ്വം നിയമനങ്ങളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഇടത് സര്‍ക്കാര്‍ തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ ചോദ്യം. സര്‍ക്കാര്‍ സര്‍വ്വീസില്‍ സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അത് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചിരുന്നു.കോടിയേരിക്ക് കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.
Discussion about this post