കൊച്ചി: ബിജെപിയെ ബഹിഷ്കരിക്കാനുള്ള കേരള പത്രപ്രവര്‍ത്തക യൂണിയ (കെയുഡബ്ല്യുജെ)ന്റെ നിലപാടിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. ഹര്‍ത്താലിലെ അക്രമം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളായ അഡ്വ.പി.എസ്.ശ്രീധരന് പിള്ള, കെ.സുരേന്ദ്രന് എന്നിവരുടെ പത്രസമ്മേളനം ജനം, ജന്മഭൂമി ഒഴികെയുള്ള മാധ്യമങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. കോട്ടയം പ്രസ് ക്ലബ്ബ് ശശികല ടീച്ചര്‍ക്ക് പത്രസമ്മേളനം നടത്താന്‍ വിട്ടുകൊടുത്തില്ല. ബഹിഷ്കരണം ഇരട്ടത്താപ്പാണെന്നും മാധ്യമങ്ങളല്ല ബിജെപിയെ വളര്‍ത്തിയതെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ യൂണിയന് നിലപാടിനെതിരെ രംഗത്തെത്തി.
Discussion about this post