Covid19 ന്റെ പിടിയിൽ അകപ്പെട്ട മഹാരാഷ്ട്രയിലെ സഹോദരങ്ങൾക്ക് ചികിത്സാ സഹായം എത്തിക്കുന്നതിന് കേരളത്തിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് Dr സന്തോഷിന്റെയും Dr സജീഷിന്റെയും സംഘത്തെ സഹായിക്കുന്നതിനായി നാളെ രാവിലെ കേരളത്തിൽ നിന്നും 20 നഴ്സുമാരടങ്ങിയ സംഘം റോഡ് മാർഗം പുറപ്പെടുന്നു.മുംബൈ സർക്കാർ അയച്ച വാഹനത്തിലാണ് നാളെ രാവിലെ 5 മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നത്.വിവിധ ജില്ലകളിൽ നിന്നു നഴ്സുമാർ ഈ സംഘത്തിടൊപ്പം ചേരും.
കാസർഗോഡ് ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘത്തിന് നേതൃത്വം നൽകിയത്, മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ആയ ഡോക്ടർ സന്തോഷ് ആയിരുന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു കാസർഗോഡ് കോവിഡ് ആശുപത്രി സജ്ജീകരിച്ചത് . ഇപ്പോൾ കേരളത്തിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരും, നേഴ്സുമാരും അടങ്ങിയ 50 പരം ആരോഗ്യപ്രവർത്തകർ മഹാരാഷ്ട്രയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്
വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ മുംബൈയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡോക്ടറും സംഘവും
Discussion about this post