മെട്രോ സ്‌റ്റേഷനില്‍ പൂജ നടത്തിയതിനെതിരെ ഇസ്ലാമിസ്റ്റുകള്‍; ആധിപത്യമെന്ന് ആഷിഖ് അബു

    കൊച്ചി: പേട്ട മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി പൂജ നടത്തിയതിനെതിരെ ഇസ്ലാമിസ്റ്റുകള്‍. ഒരുമതവിഭാഗത്തിന്റെ ചടങ്ങുകള്‍ നടത്തിയെന്നും മതേതര രാജ്യത്ത് ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് പ്രചാരണം. ഇതിന് പിന്നാലെ ഇസ്ലാമിസ്റ്റുകളെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബവും രംഗത്തെത്തി. പൂജക്കെതിരെ പ്രദീപ് ഞാണൂരാന്‍ എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ആധിപത്യം എന്ന പരാമര്‍ശത്തോടെ ആഷിഖ് ഷെയര്‍ ചെയ്തു. വിഷയത്തെ ജാതിവത്കരിക്കാനും പോസ്റ്റില്‍ ശ്രമമുണ്ട്. അസ്പൃശ്യരായവരുടെ അധ്വാനം മൂലമുണ്ടായ ദോഷങ്ങള്‍ കഴുകിക്കളയാനാണ് പൂജയെന്നാണ് പരാമര്‍ശം. എന്നാല്‍ അയിത്തവും അശുദ്ധിയുമായി പൂജക്ക് ബന്ധമില്ല. ഇത് മറച്ചുവെച്ചാണ് ജാതിസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം ആഷിഖ് ഷെയര്‍ ചെയ്തത്.
     രാജ്യത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിച്ച് നിലവിളക്ക് കൊളുത്തുന്നതും പൂജ നടത്തുന്നതും പൊതുചടങ്ങുകളില്‍ പതിവാണ്. ഐഎസ്ആര്‍ഒ ഉള്‍പ്പെടെ ഈ പാരമ്പര്യം പിന്തുടരുന്നുണ്ട്. സിനിമാ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പും  പൂജ നടത്താറുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ പൂജയുടെ വീഡിയോ ചിലര്‍ കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ നിലവിലളക്ക് കത്തിക്കുന്നതിന് എതിരെയും ഇസ്ലാമിസ്റ്റുകള്‍ രംഗത്തുവന്നിരുന്നു. മലയാള സിനിമയില്‍ ഇടത് ലേബലില്‍ ഇസ്ലാമിസ്റ്റുകളെ നയിക്കുന്നത് ആഷിഖ് അബുവാണ്.


    Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

    Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21