ആയുർവേദത്തിലെ ഗഹനമായ പാഠഭാഗങ്ങൾ ലളിതമായ അവതരണത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വയനാട് ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകനും മുഖ്യ ചികിത്സകനുമായ ഡോ. ഷാരോൺ ജി കൈതവന.
ദഹനക്കുറവാണ് രോഗങ്ങളുടെ പ്രധാന കാരണം. ദഹനത്തിന് ആവശ്യമായ തീ (അഗ്നി) കത്തുന്നില്ലെങ്കിൽ ഭക്ഷണങ്ങൾ ദഹിക്കുകയില്ല. ശരിയായി ദഹിക്കാത്ത ഭക്ഷണം ആഗിരണം ചെയ്യപ്പെടുന്നില്ല അതിനാൽ ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയില്ല. ദഹിക്കാത്ത ഭക്ഷണം ശരീരത്തിൽ അടിഞ്ഞു കൂടി ശരീരത്തിന് ആവശ്യമില്ലാത്ത വിഷ വസ്തുവായി മാറുന്നു അതിനെ ആമം എന്ന് പറയുന്നു.
ശരീരത്തിൽ ഉണ്ടാകുന്ന മിക്ക രോഗങ്ങളുടെയും പ്രധാന കാരണം ആമം ആണ്.
ദഹനം തുടങ്ങുന്നത് വായയിലാണ്. ഉമിനീർ ഭക്ഷണത്തിനെ ദഹിപ്പിക്കാൻ തുടങ്ങുന്നു, പ്രാണ വായു ഭക്ഷണം വായയിൽനിന്നു ആമാശയത്തിലേക് നീക്കുന്നു. ആമാശയത്തിൽ ഭക്ഷണം നിരവധി എൻസൈമുകളായി കൂട്ടിയോജിക്കുന്നു, ഇതാണ് പാചക പിത്തം. സമാന വായു ആമാശയത്തിൽ നിന്ന് ഭക്ഷണത്തെ ഡ്യൂഓഡിനത്തിലേക്ക് മാറ്റുന്നു. ഇവിടെവെച്ചാണ് കരളും പാൻക്രിയാസും ഭക്ഷണത്തിനു ദഹിക്കുവാൻ സഹായിക്കുന്നത്. അവസാനമായി വൻകുടലിൽ വച്ച് വാത ദോഷത്തിന്ടെ സഹായത്താൽ പോഷകാംശവും മലാംശവും വേർതിരിക്കുന്നു.
ശരീരത്തിന് രോഗങ്ങൾ വരാതിരിക്കുന്നത് ഇമ്മ്യൂണിറ്റി യുടെ ശക്തിക്കനുസരിച്ചാണ്. ആയുർവേദത്തിൽ പറഞ്ഞിരിക്കുന്ന ഓജസ് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിൽ അഗ്നി വളരെ കൂടുതൽ ആയാലും വളരെ കുറഞ്ഞു പോയാലും ശരീരത്തിൽ നിന്ന് ഓജസ് നഷ്ടപ്പെടുന്നു.
Discussion about this post