കാസര്‍കോട്: ചിന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കി സുഹൃത്ത് ഗാര്‍ഗി എഴുതിയ കുറിപ്പ് പിന്‍വലിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അഴിമുഖം. വീടിന് പുറകിലെ കാട് പിടിച്ചു നില്ക്കുന്ന സ്ഥലത്ത് മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ മുട്ടില്‍ കുത്തി നില്ക്കുന്ന അഞ്ജനയെയാണ് അവളുടെ കൂടെയുണ്ടായിരുന്നവര്‍ കണ്ടതെന്നാണ് കുറിപ്പില്‍ ഗാര്‍ഗി പറഞ്ഞിരുന്നത്. മുട്ടു കുത്തി നില്ക്കുന്ന ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ മരണം കൊലപാതകമാണെന്ന് ഇതോടെ വ്യക്തമായി. കുറിപ്പ് വിവാദമായതോടെ ആദ്യം എഡിറ്റ് ചെയ്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നാക്കി. എന്നാല്‍ പിന്നീട് കുറിപ്പ് പിന്‍വലിച്ചു. ഗാര്‍ഗിയും അഴിമുഖത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്തിരുന്നു.
അഞ്ജനയുടെ മരണത്തില്‍ നക്സല്‍ നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗി ഉള്‍പ്പെടെയുള്ള അര്‍ബന്‍ നക്സലുകള്‍ക്കെതിരെ ആരോപണം നിലനില്‍ക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് അഞ്ജന ഗോവക്ക് പോയത്. പ്രണയം തകര്‍ന്നതിന്റെ വിഷമത്തില്‍ വ്യാഴാഴ്ച ആത്മഹത്യ ചെയ്തുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ചില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ട അഞ്ജന തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ പരാതി നല്‍കിയിരുന്നു. കോഴിക്കോട് തീവ്ര ഇടത് സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇപ്പോള്‍ മരണത്തിന് വീട്ടുകാരെ കുറ്റപ്പെടുപത്തുകയാണ് ഗാര്‍ഗിയും സംഘവും. ഇതിനിടെയാണ് അഴിമുഖത്തിലെ കുറിപ്പ് തിരിച്ചടിയായത്. അര്‍ബന്‍ നക്സലുകളുടെ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പോര്‍ട്ടലാണ് അഴിമുഖം.
Discussion about this post