കോട്ടയം: ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സിപിഎം യൂണിയന് നേതാവിന് മികച്ച നേഴ്സിനുള്ള പുരസ്കാരം നല്കാന് രഹസ്യനീക്കം. കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിചെയ്യുന്ന പാപ്പാ ഹെന്‍ട്രിക്ക് നല്‍കാനാണ് നീക്കം. ഇതിനെതിരെ നേഴ്സുമാരില്‍ പ്രതിഷേധം ശക്തമാണ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന പല മുതിര്‍ന്ന നേഴ്സുമാരെയും മറികടന്നാണ് സിപിഎം ജില്ലാ നേതൃത്വവും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വസവന്റെ ബന്ധുവുകൂടിയായ ആര്‍എംഒ ഡോ.രഞ്ജിനുമാണ് ഈ നീക്കത്തിന് പിന്നില്‍. കോട്ടയം ജില്ലാ ആശുപത്രിയില്‍ നേഴ്സിംങ് പഠനം പൂര്‍ത്തിയാക്കിയ പാപ്പാ ഹെന്‍ട്രിയ്ക്ക് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമാണ് മാത്രമാണുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിചെയ്യുന്ന നേഴ്സുമാരില്‍ ഒരാള്‍ മാത്രമാണ് പാപ്പാ ഹെന്‍ട്രി.
കൊറോണ വാര്‍ഡിന്റെ ചാര്‍ജുള്ളതും 32 വര്‍ഷത്തിലെറെ സേവന പാരമ്പര്യമുള്ള ഡി.പ്രസന്നയോയും കൊറോണ രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് കൊറോണ ബാധിതയായ നേഴ്സ് രേഷ്മ മോഹന്‍ദാസിനെയും മറികടന്നാണ് പാപ്പാ ഹെന്‍ട്രിക്ക് പുരസ്കാരം നല്കാന് നീക്കം നടക്കുന്നത്. മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡില്‍ ജോലിയ്ക്ക് നിയോഗിച്ചത് സിപിഎം യൂണിയന് നേതാക്കളെയും പ്രവര്‍ത്തകരേയുമാണ്. കൊറോണ വാര്‍ഡ് സിപിഎം പാര്‍ട്ടി ഗ്രാമമാക്കാനുള്ള വി.എന്‍.വാസവന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. പാപ്പാ ഹെന്‍ട്രിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി പീരുമേട്ടില്‍ അവരുടെ വീട്ടിലെത്തി ആദരിച്ചു. എന്നാല്‍ എന്തുകൊണ്ട് രേഷ്മ മോഹന്‍ദാസിനെ കോട്ടയം ജില്ലാ പോലീസ് മേധാവി ആദരിച്ചില്ല. പാപ്പാ ഹെന്‍ട്രിയ്ക്ക് വീരപരിവേഷം നല്‍കാനും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാനും ചില സിപിഎം നേതാക്കള്‍ മുന്നിട്ടിറങ്ങി.
മറ്റുനേഴ്സുമാര് വാര്‍ഡില്‍ ജോലിയെടുക്കുമ്പോള്‍ പാപ്പാ ഹെന്‍ട്രിക്ക് മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്താനുള്ള അവസരം സിപിഎം നേതൃത്വം ഒരുക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി ഇവര്‍ക്ക് താരപരിവേഷവും നല്കി. കൊറോണ വാര്‍ഡില്‍ രാവും പകലുമില്ലാതെ സേവനം ചെയ്യുന്ന ജീവനക്കാര്‍ ഈ ഫോട്ടോ ഷൂട്ടിന് വെളിയിലായതായി പരാതിപ്പെടുന്നു. ഇവരുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ഇതിന് തെളിവാണ്. സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ നേഴ്സുമാരില്‍ അമര്‍ഷം പുകയുകയാണ്. പുരസ്കാര പ്രഖ്യാപനം വിവാദത്തെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും സിപിഎം കോട്ടയം ജില്ലാ നേതൃത്വം ചരടുവലി തുടരുകയാണ്.
Discussion about this post