ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു

  അങ്ങനെ അവസാനം അക്കാര്യത്തില്‍ തീരുമാനമായീട്ടോ. രാഹുല്‍ രാജീവ് കേരളത്തിലെ വയനാട്ടില്‍ത്തന്നെ മത്സരിക്കൂന്ന്!
  വെട്ടിലായല്ലോ എന്റെ കാറല്‍മാര്‍ക്‌സ് ദേവാ……. എന്തു വൈരുദ്ധ്യാത്മക ഭൗതികവാദമാണെന്നാവോ പറയാനുള്ളത്. ചെന്നൈയില്‍ സഖ്യസമ്മേളനത്തില്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കണ്‍കണ്ട കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ കക്ഷികളും സാക്ഷികളും ആയതാണേ! അവിടെ സോണിയാജിയുടേയും രാഹുലിന്റേയും ഫോട്ടോ വച്ചാ കമ്മ്യൂണിസ്റ്റുകാരന്റെ തെരഞ്ഞെടുപ്പുപ്രചരണം.
  വയനാട്ടിലൊ തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുക. ഹൊ! ശത്രുക്കള്‍ക്കുപോലും ഇത്തരമൊരവസ്ഥ വരരുതേ.
  ഏതവസ്ഥ വന്നാലെന്താ –
  ഓന്ത് നിറം മാറാന്‍ കഴിവുള്ള ഒരു ജീവിയാകുന്നു!
  നമ്മുടെ പഴയ സി. ദിവാകരനുണ്ടല്ലൊ, ഹേത്! അരിവില  കൂടിയപ്പോ കോഴിയിറച്ചീം മുട്ടേം പാലുമൊക്കെ കഴിച്ചാ മതീന്ന് പറഞ്ഞ പഴയ മന്ത്രിയേ……….. മനസ്സിലായില്ലേ……….. പെയ്ഡഡ് സീറ്റിന്റെ കാര്യത്തില്‍ സി.പി.ഐ ശിക്ഷിച്ച നേതാവെ…… ഇനീം മനസ്സിലായില്ലേ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായപ്പം പെട്ടെന്ന് ദൈവവിശ്വാസിയായി അമ്പലത്തീപ്പോയ ദിവാകരനേ….
  ഇപ്പോ പാവം സങ്കടത്തിലാ……. പോസ്റ്ററൊട്ടിക്കാനും പ്രചരണത്തിനും പ്രവര്‍ത്തകരെ കിട്ടാന്‍ സിപിഎം ഓഫീസില്‍ നിരങ്ങുവാണത്രേ!
  പാവം…. പാവം ദിവാകരന്‍ എന്നല്ലേ പറയാനാവൂ……..
  എന്തായാലും ജയരാജന് അത് വേണ്ടിവരില്ല. ദേ……… പിന്നേം പ്രശ്‌നം.
  ഏതു ജയരാജനാണെന്നോ –
  ജഡ്ജിയെ ശുംഭന്‍ എന്നുവിളിച്ച് കോടതിയോട് ആദരവു പ്രകടിപ്പിച്ച ഭാഷാശാസ്ത്രജ്ഞനായി ജയിലില്‍ പോലും പോയ ജയരാജനല്ലന്നേ- ബോക്‌സിംഗ് ചാമ്പ്യനായ മുഹമ്മദാലി കേരളത്തിന്റെ അഭിമാനം എന്നുപറഞ്ഞ് തന്റെ അറിവു പ്രകടിപ്പിച്ച ബുദ്ധിരാക്ഷസന്‍ ജയരാജനല്ലന്നേ………. രണ്ടു കൊലക്കേസുകളില്‍ സി.ബി.ഐ പ്രതിചേര്‍ത്ത ജയരാജനുണ്ടല്ലോ…… ങാ……ആ ജയരാജന്‍ തന്നെ……… അദ്ദേഹത്തിന് പ്രചരണത്തിന് ആളു വേണ്ടെന്നാ പറയുന്നത്. ആ പേരുപോലും പ്രചരണാത്മകമല്ലേ?
  ഞാനും ഭാര്യയും ഹിന്ദുവല്ലെന്നാ ശശിതരൂരിന്റെ പ്രസ്താവന. എന്നിട്ടൊ ഞാന്‍ എന്തുകൊണ്ട് ഹിന്ദു എന്ന പുസ്തകവും എഴുതി പ്രചരണത്തിന് – (ഏതായാലും അത് തെരഞ്ഞെടുപ്പ് കമ്മീഷനുമുമ്പില്‍ പരാതിയായി)
  ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!
  എപ്പോഴും കുറു തൊട്ടുനടക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കുറിയിപ്പോള്‍ കാണാനില്ല. ഷാളിപ്പോള്‍ പച്ചയായെന്നു പറയുന്നു. കാസറകോടല്ലെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത്. കുറിയിട്ടാല്‍…….. ങും…… പറയണില്ല.
  ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!
  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശ്രീമതിടീച്ചര്‍ ക്ഷേത്രദര്‍ശനം നടത്തിയത്രേ! സ്ത്രീകള്‍ ക്ഷേത്രത്തില്‍ ഈറനോടെ പോകുന്നത് നഗ്നതാപ്രദര്‍ശനത്തിനെന്നതായിരുന്നു ടീച്ചറുടെ അഭിപ്രായം. അപ്പോള്‍ ടീച്ചര്‍ പോയതും ഇതിനായിരുന്നോ? ആ.. ആര്‍ക്കറിയാം. അറിയുന്നതേ പറയൂ…….. പഠിച്ചതേ പാടൂ എന്നൊക്കെയാ ആളുകള്‍ പറയുന്നത്.
  ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!
  തെരഞ്ഞെടുപ്പില്‍ നവോത്ഥാനകാര്യമേ പറയേണ്ടതില്ലെന്നാ പിണറായി വിജയന്‍ പറയുന്നത്. നവോത്ഥാനം നല്ലതെങ്കില്‍ എന്തേ അതു പറയാത്തത്? അതു കേട്ടതുകൊണ്ടാണോ എന്തോ പൂത്തോട്ട എന്ന സ്ഥലത്ത് അയ്യന്‍കാളിപ്രതിമ തകര്‍ത്തു. പ്രതികള്‍ സിപിഎം കാര്‍ – ഇനി നവോത്ഥാനം പറയണ്ടല്ലോ അല്ലേ..
  ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!
  കാലത്തൊന്ന് ഉച്ചയ്ക്ക് മറ്റൊന്ന് രാത്രി വേറൊന്ന്. തരാതരം പ്രസ്താവനകളുമായി വെള്ളാപ്പള്ളി നടേശന്‍ മുന്നേറുകയാണ്.
  ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!
  ഇതിനിടെ വി.ടി. ബല്‍റാം എം.എല്‍.എ വലിയ കാര്യം പറഞ്ഞൂട്ടോ. ഇന്ത്യ ഉപഗ്രഹവേധമിസൈല്‍ വിജയകരമായി പരീക്ഷിച്ചു എ്ന്നഒരു ജീവിയാകുന്നു! ഒരു ജീവിയാകുന്നു! എന്നറിഞ്ഞപ്പോഴാ പറഞ്ഞത്., ‘പ്രതിമയുണ്ടാക്കി കളിക്കാതെ ഐ.എസ്.ആര്‍.ഒ ഉണ്ടാക്കിയ നെഹ്രുവിന് നന്ദി’
  കൊള്ളാം.
  1964 ല്‍ മരിച്ച നെഹ്രു 1969 ല്‍ ഐ.എസ്.ആര്‍.ഒ ഉണ്ടാക്കിയോ ബലരാമാ……. ഇത് ബലരാമനാവില്ല ബാലരാമനാവും….
  അല്ല എന്തു വേഷം മാറിവരും എന്നല്ലോ ചൊല്ല്. ഘിയാസുദ്ദീന്‍ ഘാസി നെഹ്രുവായില്ലേ? മയ്മുനാ ബീഗം ഇന്ദിരാഗാന്ധിയായില്ലേ. ഫിറോസ് ഖാനെ ഫിറോസ് ഗാന്ധിയായില്ലേ? രാജീവ് ഖാനെ രാജീവ് ഗാന്ധിയായില്ലേ? സഞ്ജയ് ഖാനെ സഞ്ജയ് ഗാന്ധിയായില്ലേ? അന്റോണിയോ മെയ്‌നോ സോണിയാഗാന്ധിയായില്ലേ? റൗള്‍ വിന്‍സി രാഹുല്‍ ഗാന്ധിയായില്ലേ? ബിയാന്‍ക പ്രിയങ്കാഗാന്ധിയായില്ലേ?
  ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!
  പിന്‍കുറിപ്പ്: കുമ്പസാരക്കൂട്ടിലെത്തിയ ടിയാന്‍ പറഞ്ഞു. ഞാന്‍ കൊലപാതകം ചെയ്തുപോയച്ചൊ…… പ്രാര്‍ത്ഥിക്കണം.
  അച്ചന്‍ ചോദിച്ചു: നീയെന്തേ അതു പോലീസില്‍ പറയാതിരുന്നത്?
  ടിയാന്‍ പറഞ്ഞു: പോലീസില്‍ ഞാന്‍ കള്ളം പറഞ്ഞത് ജീവിതം രക്ഷപെടാന്‍- അച്ചന്റെടുത്ത് സത്യം പറഞ്ഞത് ആത്മാവ് രക്ഷപെടാന്‍ – എങ്ങനെ?
   ഓന്ത് ഒരു നിറം മാറുന്ന ജീവിയാകുന്നു!

  1 COMMENT

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Solve : *
  4 ⁄ 2 =