ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസ സ്തംഭങ്ങളെയും അധിക്ഷേപിച്ച് പെന്തക്കോസ്തു പുസ്തകം. ഹിന്ദു ആചാര സ്തംഭങ്ങളെയും ആരാധനാലയങ്ങളെയും തകര്‍ക്കണമെന്ന് ആഹ്വാനം. ഷിബു ജോണ്‍ ഏലായില്‍ ഡയറക്ടറായി പുനലൂര്‍ കാഞ്ഞിരമല കേന്ദമായി പ്രവര്‍ത്തിക്കുന്ന അനുഗ്രഹാലയം പ്രാര്‍ത്ഥനാലയം പുറത്തിറക്കിയ പോരാളി എന്ന പെന്തക്കോസ്തു പുസ്തകത്തിലാണ് ഹിന്ദു ആചാര, അനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുന്നത്.

മാത്രമല്ല പുസ്തകത്തിലെ 17 ാം അദ്ധ്യായത്തില്‍ 162 ാം പേജില്‍ ഹിന്ദുക്കളുടെ ദേവന്മാരെ നശിപ്പിക്കുകയും, ആരാധനാലയങ്ങളും സ്തംഭങ്ങളും തകര്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നു. മോശയുടെ കാലത്ത് അവര്‍ക്ക് സ്വന്തമായി രാജ്യം കിട്ടിക്കളിഞ്ഞാല്‍ അവിടെ മറ്റൊരു മത വിശ്വാസത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിക്കുവാന്‍ ദൈവം അരുള്‍ ചെയ്തിരിക്കുന്നു എന്നും പറയുന്നു. മാത്രമല്ല യൂടൂബില്‍ ജീസസ് വിഷന്‍ ടെലിവറന്‍സ് മിനിസ്ട്രി എന്ന പേരില്‍ നടത്തുന്ന ചാനലില്‍ മലയാറ്റൂര്‍ പ്രവാചകന്‍,
പോസ്റ്റ്മാന്‍ എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ ഹിന്ദു വിശ്വാസത്തെ വളരെ മോശമായി അധിക്ഷേപിക്കുന്നതാണ്. മതവികാരം വ്രണപ്പെടുത്തുന്ന ഈ പെന്തക്കോസ്തു പാസ്റ്റര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകളാണ് രംഗത്ത് വരുന്നത്.
Discussion about this post