ഹജ്ജിനു പോകാൻ സ്വരൂപിച്ച 5 ലക്ഷം രൂപ സേവാ ഭാരതിക്കു നൽകി ഖാലിദ ബീഗം

    സേവാ ഭാരതി നടത്തുന്ന സേവന പ്രവർത്തനത്തിൽ ആകൃഷ്ടയായ ജമ്മു കാശ്മീർ നിവാസിയായ ഖാലിദ ബീഗം, 87, താൻ ഹജ്ജിനു പോകുവാൻ സ്വരൂപിച്ചു വെച്ചിരുന്ന 5 ലക്ഷം രൂപ ആ സംഘടനക്ക് നല്കി.

    സേവാ ഭാരതിക്കയച്ച കത്തിൽ താൻ ഈ വര്ഷം ഹജ്ജിനു പോകാൻ തീരുമാനിച്ചതായിരുന്നു പക്ഷെ കോവിഡ് കാരണം അത് നടത്താൻ സാധിക്കില്ല. അതിനാൽ ആ സ്വരൂപിച്ച ധനം ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടണം എന്ന നിർബന്ധം ഉള്ളതിനാലാണ് സേവാ ഭാരതിക്കു ആ തുക നൽകുന്നത്.

    സേവാ ഭാരതി ജമ്മു കാശ്മീരിൽ വളരെ നല്ല സേവനപ്രവർത്തനങ്ങളാണ് നടത്തുന്നത്. ലോക് ഡൗൺ കാരണം വരുമാനമാർഗം നഷ്ടപെട്ട കുടുംബങ്ങൾക്ക് സേവാ ഭാരതി ആഹാരം എത്തിച്ചു കൊടുക്കുന്നുണ്ട്.