സർക്കാരിന് തിരിച്ചടി; പമ്പ വരെ എല്ലാ വാഹനങ്ങൾക്കും പോകാമെന്ന് ഹൈക്കോടതി

  കൊച്ചി: ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും പമ്പ വരെ പോകാമെന്ന് ഹൈക്കോടതി. ശബരിമല മാസപൂജ സമയത്ത് എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈന്ദവ സംഘടനകൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

  നിലവിൽ നിലയ്ക്കലില്‍ ഇറങ്ങിയശേഷം കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരിക്കുന്ന ബസിലാണ് തീര്‍ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി.

  പമ്പയിലേക്ക് എത്തുന്ന പ്രൈവറ്റ് സ്റ്റേജ് ക്യാരിയേഴ്‌സ് ഒഴികെ എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ നിന്നും കടത്തിവിടണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. എന്നാല്‍ ബേസ് ക്യാംപ് നിലയ്ക്കലില്‍ ആയതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം എല്ലാ വാഹനങ്ങളും തിരികെ നിലയ്ക്കലിലെത്തി പാര്‍ക്ക് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

  പമ്പയിലേക്ക്‌പോകുന്ന വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ആകില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമാണ് അവകാശമുളളതെന്നും അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

  LEAVE A REPLY

  Please enter your comment!
  Please enter your name here