സുരേഷ് ഗോപി ശരത്തിന്റെയും ക്രിപേഷിന്റെയും വീട് സന്ദർശിച്ചു

    പെരിയ (കാസറഗോഡ്): സി.പി. എം കൊലപാതക രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരകളായ ശരത് ലാലിന്റെയും ക്ര്യപേഷിന്റെയും വീടുകളിൽ സുരേഷ് ഗോപി, MP, സന്ദർശനം നടത്തി. കേരള മുഖ്യമന്ത്രിയും നിയസഭാ സാമാജികരും ജനവികാരം ഭയന്ന് ഇരകളുടെ വീടുകൾ സന്ദർശിക്കുന്നതിൽ നിന്നും വിട്ടുനിന്നു.

    അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയാലും യഥാർത്ഥ പ്രതികളെ പിടിക്കുന്ന കാര്യം ഉറപ്പില്ല എന്ന് എം.പി സംശയം പ്രകടിപ്പിച്ചു. ഇതിലൂടെ ഇടതു പക്ഷത്തോടുള്ള ജനവിശ്വാസം പൂർണ്ണമായും ഇല്ലാതായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കുടുംബങ്ങളേയും ആശ്വ പ്പിച്ച് ആണ് അദ്ദേഹം മടങ്ങിയത്.

    നീലേശ്വരം റയിൽവേ സ്റ്റേഷന് ശ്രീ സുരേഷ് ഗോപി എം .പി അനുവദിച്ച ആധുനിക ശൗചായം ഇന്ന് 11.30 ന് യാത്രക്കാർക്കായി തുറന്നു കൊടുത്തു. എം.പിയുടെ വികസന ഫണ്ടിൽ നിന്നും നാലര ലക്ഷത്തോളം രൂപയാണു ഇതിനായി അനുവദിച്ചത്. റിയൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ സ്നേഹോപഹാരം സമ്മാനിച്ചു.