സിപിഐ ഗുണ്ടാ ആക്രമണത്തിൽ ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു

    കൊട്ടാരക്കരയില്‍ കാക്കത്താനം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തിയ സി പി ഐ ഗുണ്ടകൾ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊട്ടാരക്കര കാക്കത്താനം ആയിരവല്ലി ക്ഷേത്രത്തില്‍ സി പി ഐ സംഘം ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം.

    ആക്രമണത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാർട്ടിവിട്ടു ബിജെപിയിൽ ചേർന്നതിലുള്ള പക തീർക്കാനാണ് ആക്രമണം അഴിച്ചു വിട്ടത്മു. മുരുകേഷ് , വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here