കോട്ടയം: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് അപമര്യാദയായി പെരുമാറിയതായി അങ്കണവാടി ഹെല്‍പ്പര്‍ ഉദയനാപുരം പടിഞ്ഞാറെക്കര സ്വദേശി ഷീജാ.റ്റി.പി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനനെതിരെയാണ് അങ്കണവാടി ഹെല്‍പ്പര്‍ ഷീജാ.റ്റി.പി വനിതാകമ്മീഷനും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയത്. വിധവയും ഒരു കുട്ടിയുടെ മാതാവുമായ ഷീജ 2017 മെയ് 23 മുതല്‍ നവംബര്‍ 20 വരെ 6 മാസക്കാലം ഉദയനാപുരം 7-ാം വാര്‍ഡില്‍ അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലിചെയ്തിരുന്നു. പിന്നീട് 180 ദിവസം വീണ്ടും അതേ അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി ചെയ്തു വരെവേ ഹെല്‍പ്പര്‍ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 9 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഷീജ ഐസിഡിഎസ് പ്രൊജക്ട് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി. ഷീജ 2018 ജൂലൈ 15ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ ചെയര്‍മാനായ പതിനൊന്ന് അംഗ ഇന്റര്‍വ്യൂ പാനലിന് മുമ്പില്‍ ഇന്റര്‍വ്യൂവിന് ഹാജരായി. സിപിഎം പ്രവര്‍ത്തകയായ ഷീജ പാര്‍ട്ടിനേതാക്കന്മാരെ കാണുകയും ഷീജക്കാണ് ജോലി ലഭിക്കാന്‍ അര്‍ഹതയെന്ന് പറയുകയും ചെയ്തു.നിയമനത്തെകുറിച്ച് അന്വേഷിക്കാന്‍ 2018 നവംബര്‍ 2ന് പഞ്ചായത്തില്‍ എത്തിയ ഷീജയെ പ്രസിഡന്റ് മുറിയിലേക്ക് വിളിക്കുകയും നിയമനം തരാം തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഷീജയുടെ കൈയില്‍ കടന്നു പിടിച്ചു. പ്രസിഡന്റിന്റെ ഇംഗിതത്തിന് വഴങ്ങാത്ത തനിക്ക് നിയമനം ലഭിച്ചില്ല. നിയമനം ലഭിച്ചതാകട്ടെ പഞ്ചായത്തംഗത്തിന്റെ സഹോദരിക്കും. വീടും സ്ഥലവും ഇല്ലാത്ത ഷീജ അമ്മയുടെ കൂടെയാണ് താമസം. നിയമനം ലഭിച്ച 9 പേരും സിപിഎം നേതാക്കളുടെ ബന്ധുക്കളാണെന്നും ഷീജ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷൈലമ്മ രാജപ്പന്‍, ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേലി എന്നിവര്‍ പങ്കെടുത്തു.
Discussion about this post