സിനിമ സെറ്റ് പൊളിച്ചതിനു പിന്നിൽ സർക്കാരിന്റെ ഒത്താശ: അഡ്വ. ജോർജ് കുര്യൻ

  ആലുവ മണപ്പുറത്ത് സിനിമ സെറ്റ് പൊളിച്ച സംഭവത്തിന് സർക്കാരിൻറെ ഒത്താശ ഉണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ സർക്കാരിൻറെ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും പേർക്ക് ഇത് ചെയ്യാൻ സാധിക്കില്ല. പൊളിച്ചു അവർ തന്നെ ഫോട്ടോയെടുത്ത് അതു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു മാധ്യമങ്ങളിൽ വലിയ വാർത്ത വരുന്നു മുഖ്യമന്ത്രിതന്നെ പ്രതികരിക്കുന്നു അതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്യുന്നു ഇതിന് പിന്നിലെ നാടകം വ്യക്തമാണ്.
  ഈ സംഘടന സർക്കാരിന്റെയും സിപിഎം ന്റെയും ചട്ടുകമാണെന്ന് എല്ലാവര്ക്കും അറിയാവുന്നതുമാണ്. ഇടക്കിടക്ക്  ഇവർ ഇത്തരം ചില  പ്രവർത്തികൾ ചെയ്യുന്നുണ്ടെങ്കിലും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല.   വെറും പ്രസ്താവനകൾ  മാത്രം നടത്തുന്നു.  ഇതിനു മുമ്പ് ഇവരുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധ  നടപടികളിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാരിൻറെ നാലാം വാർഷിക ദിനത്തിൽ സർക്കാരിൻറെ മതേതരത്വം മുഖംമൂടിക്ക്  മാറ്റ് കൂട്ടാൻ വേണ്ടിയുള്ള ഒരു ഒത്തുകളിയാണിത്.  കോവിഡിനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി എങ്ങനെയൊക്കെ  ദുരുപയോഗപ്പെടുത്താമെന്ന പിആർ ഏജൻസികളുടെ ഉപദേശ പ്രകാരമായിരിക്കും ഇങ്ങനെയൊരു ഒരു നാടകം സർക്കാരും സിപിഎമ്മും കളിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇതിൽ നിന്നും വർഗീയ മുതലെടുപ്പ് നടത്താമെന്ന സിപിഎമ്മിന്റെ ആഗ്രഹം അസ്ഥാനത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.
  ALSO READ:  NCM Vice-Chairman George Kurian calls for anti-conversion law

  Notice: Undefined variable: vuukle in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to get property 'settings' of non-object in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21

  Notice: Trying to access array offset on value of type null in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 21