സഖാക്കളുടെ (അശ്)ലീലാ വിലാസങ്ങൾ തുടരുന്നു; സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷൻ വാട്‌സാപ്പ് ഗ്രൂപ്പ് പിരിച്ചു വിട്ടു

  തിരുവനന്തപുരം; വനിതകൾ ഉൾപ്പെടുന്ന കേരള സെക്രട്ടേറിയറ്റ് എപ്ലോയീസ് അസോസിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഒരു ‘മാന്യ’ സഖാവയച്ചത് 60 അശ്ലീല വീഡിയോകള്‍. മോഷണം പോയ ഫോണ്‍ ഉപയോഗിച്ച് മറ്റാരോ ചെയ്തതാണെന്ന് നേതാവ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതോടെ അടങ്ങിയ വനിതാ നേതാക്കള്‍ മോഷണം പോയ ഫോൺ പിറ്റേന്നാൾ മുതൽ സംസാരിച്ചു തുടങ്ങിയപ്പോൾ വീണ്ടുമുണർന്നു. ഗത്യന്തരമില്ലാതെ ഒടുവിൽ സഖാക്കൾ ‘ഗ്രൂപ്പ്’ പിരിച്ചു വിടുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്.

  എംപ്ലോയീസ് അസോസിയേഷന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ശനിയാഴ്ച രാത്രിയിലാണ് ഗ്രൂപ്പില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉടനെ ഗ്രൂപ്പിലെ വനിതാ അംഗങ്ങള്‍ പരാതി പറയാനായി ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ നേതാവിനെ വിളിച്ചപ്പോഴാണ് നേതാവ് സംഭവം അറിഞ്ഞത്. പക്ഷെ വീഡിയോ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തയാളെ നേതാവ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

  പ്രതിഷേധം അവസാനിപ്പിക്കാനായി വീഡിയോ ഷെയര്‍ ചെയ്തയാളുടെ ഫോണ്‍ കളഞ്ഞുപോയെന്ന് കള്ളം പറഞ്ഞ നേതാവ് കാലത്ത് കളഞ്ഞു പോയ ഫോൺ തിരിച്ചു വന്നതോടെ ‘പെട്ടു’. ഇതോടെ നേതാവ് കള്ളം പറഞ്ഞതാണെന്ന് മനസിലാക്കിയ വനിതാ നേതാക്കള്‍ പ്രതിഷേധം കടുപ്പിച്ചുവെന്നാണ് സംസാരവിഷയം. ഒടുവിൽ ഗ്രൂപ്പ് പിരിച്ചു വിടുകയും!

  നിത്യ ബ്രഹ്മചാരിയായ അങ്ങേയ്ക്കെതിരെ പ്രവർത്തിച്ചതിന് ഇത്രയൊക്കെ വേണോ അയ്യപ്പാ എന്ന് പാർട്ടി പ്രവർത്തകർ തന്നെ പറഞ്ഞു തുടങ്ങിയെങ്കിലും, ഇതൊന്നും പോരാ എന്ന് തന്നെയാണ് കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും പറയുന്നത്!

  LEAVE A REPLY

  Please enter your comment!
  Please enter your name here