ഷൂട്ടിങ്ങിനിടെ സണ്ണി ലിയോണിന് വെടി കൊണ്ടു – പിന്നീട് സംഭവിച്ചതെന്ത്? ഇൻസ്റ്റാഗ്രാമിൽ താരം ഷെയർ ചെയ്ത വീഡിയോ വൈറലാവുകയാണ്. സണ്ണി ലിയോണിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിടെയാണ് സംഭവം.
സണ്ണി ലിയോണിന് നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന നടന്‍ വെടിയുതിര്‍ക്കുന്നു. വെടിയേറ്റ സണ്ണി വീഴുന്നു. കുറെനേരമായിട്ടും സണ്ണി എഴുന്നേല്‍ക്കാതാകുമ്പോൾ നടനും സംവിധായകനും പരിഭ്രാന്തരാവുകയാണ്. ചിരിച്ചുകൊണ്ട് നടി എഴുന്നേൽക്കുന്നതോടെ പരിഭ്രമം ചിരിയായി മാറുന്നു.
ക്രൂവിനെ പറ്റിക്കാൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഒടുവിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം വിഡിയോ പങ്കുവച്ചപ്പോൾ ലക്ഷങ്ങളാണ് രംഗങ്ങൾ ആസ്വദിച്ചത്. വിഡിയോ വൈറലായതോടെ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് വെളിപ്പെടുത്തി സണ്ണി തന്നെ രംഗത്തെത്തി.
https://www.instagram.com/p/BzNZAGMhlmK/?utm_source=ig_web_button_share_sheet
https://www.instagram.com/p/BzNpydfhlno/?utm_source=ig_web_button_share_sheet
Discussion about this post