ഷുഹൈബ് വധക്കേസ്: സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ചിലവഴിച്ചത് അരക്കോടിയിലധികം

  ഷുഹൈബ് വധക്കേസ്: സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ചിലവഴിച്ചത് അരക്കോടിയിലധികം

  കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന വിധി സമ്പാദിച്ചെടുക്കാൻ സർക്കാർ ചിലവഴിച്ചത് അരക്കോടിയിലധികം രൂപ. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലെ വാദത്തിനായി സുപ്രീം കോടതിയിലെ അഭിഭാഷകരെയാണ് സർക്കാരെത്തിച്ചത്.

  കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.

  ഇതോടെ സി.ബി.ഐ അന്വേഷണത്തെ സർക്കാർ എന്തിന് ഭയക്കുന്നു എന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഷുഹൈബ് വധക്കേസിൽ നീതി നിഷേധിക്കപ്പെട്ടുവെന്ന് കെ സുധാകരൻ എംപി. പ്രതികരിച്ചു. സിബിഐ അന്വേഷണം വരാതിരിക്കാൻ കേസിൽ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തിയെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.

  എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് അറിയിച്ചു. 2018 ഫെബ്രുവരി 12-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം കേസില്‍ പ്രതികളാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here