വീണ്ടും കുരിശു കൃഷി – ഇത്തവണ ലക്ഷ്യം പുണ്യ പുരാതനമായ പാഞ്ചാലി മേട്

  തിരുവനന്തപുരം: ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന പഞ്ചാലിമേട്ടില്‍ കുരിശു നാട്ടി വ്യാപകമായി വനഭൂമി കൈയേറുന്നു. പരിസ്ഥിതി ലോല പ്രദേശമുള്‍പ്പെടെയുള്ള സ്ഥലത്താണ് കുരിശ് നാട്ടി കൈയേറ്റം നടക്കുന്നത്.

  പുരാതന കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നുവെന്ന് ഹൈന്ദവര്‍ വിശ്വസിച്ച് ആരാധിക്കുന്ന പുണ്യഭൂമിയാണ് പാഞ്ചാലി മേട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ശ്രീഭുവനേശ്വരീ ദേവിയുടെ ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഇത്രയും പരിപാവനമായ ഭൂമിയിലാണ് പട്ടാപ്പകൽ കൈയേറ്റം നടക്കുന്നത്.

  കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ പ്രദേശങ്ങളില്‍ ഇതുപോലെ ആസൂത്രിതമായ നിരവധി കൈയേറ്റങ്ങള്‍ ഇതിനകം തന്നെ നടക്കുന്നുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് പാഞ്ചാലിമേട് പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് കൈയേറ്റശക്തികള്‍ ഇപ്പോള്‍ നടത്തുന്നത്.

  നിലയ്ക്കലില്‍ കുരിശു കണ്ടെടുത്തു എന്ന ഒരു വാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ട് നാല് പതീറ്റാണ്ടു മുൻപ് നടത്തിയ ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ ഒത്തു തീര്‍പ്പിന്റെ ഭാഗമായി ക്രിസ്തീയസഭ സൗജന്യമായി നേടിയത് നാലര ഏക്കര്‍ വനഭൂമിയായിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here