വീണാജോര്‍ജ്ജ് ജയിച്ചാല്‍ വീണയെ ഞങ്ങള്‍ പതിനെട്ടാംപടി കയറ്റി സെല്‍ഫി എടുക്കും, അരവണ കൗണ്ടറില്‍ വിസ്‌പ്രെയും സ്റ്റെഫ്രീയും വില്‍ക്കും, എസ്എഫ്‌ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് 

  ശബരിമല:  ശബരിമലയേയും പതിനെട്ടാംപടിയേയും അവഹേളിച്ച് എസ്എഫ്‌ഐ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് . എസ്എഫ്‌ഐ വാഴൂര്‍ ഏരിയാ സെക്രട്ടറിയും, കങ്ങഴ ലോക്കല്‍ സെക്രട്ടറിയുമായ വിഷ്ണു ജയകുമാര്‍ ഗണപതിച്ചിറ എന്ന ആളാണ് ശബരിമലയേയും പതിനെട്ടാം പടിയേയും അവഹേളിച്ച് പോസ്റ്റ് ഇട്ടത്.
  നിന്റെ ഒക്കെ ഒരു…..മല. പത്തനംതിട്ടയില്‍ വീണ ഒന്ന് ജയിക്കട്ടെ വീണയെ ഞങ്ങള്‍ നടയില്‍ നിര്‍ത്തി സെല്‍ഫി എടുത്ത് നിനക്കൊക്കെ അയച്ച് തരാം. അരവണ കൗണ്ടറില്‍ വിസ്‌പ്രെയും, സ്റ്റെഫ്രീയും വില്‍ക്കുകയും ചെയ്യും. ഞങ്ങള്‍ക്ക് വീണ സഖാവ് ഉറപ്പ് തന്നിട്ടുണ്ട്.  ഉറപ്പായും ഞങ്ങള്‍ കയറിയിരിക്കും. എന്നാണ് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. 
  ഇയാള്‍ ഇപ്പോള്‍ വാഴൂര്‍ കോളേജില്‍ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണെന്നാണ് ഇയാളുടെ പ്രൊഫയിലില്‍ പറയുന്നത്. പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ഒട്ടേറെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉറച്ച ക്രൈസ്തവ മതവിശ്വാസിയും സഭയുടെ കുഞ്ഞാടുമായ വീണാ ജോര്‍ജ്ജ് ശബരിമല വിശ്വാസങ്ങള്‍ക്കെതിരായിരുന്നു. സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ചാണ് വീണ ഹിന്ദു വിശ്വാസത്തെ എതിര്‍ക്കുന്നത്. ശബരിമലയിലെ ആചാരലംഘനത്തിന് ഒത്താശ ചെയ്ത ആളാണ് വീണാ ജോര്‍ജ്ജ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here