രാജസ്ഥാനിൽ ദളിത് യുവതിയെ പോലീസുകാർ കൂട്ടബലാസംഗം ചെയ്തു; നഖം പിഴുതെടുത്തു; ഭർതുസഹോദരനെ തല്ലിക്കൊന്നു

    കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ദളിതരോടുമുള്ള പോലീസ്അക്രമണങ്ങൾ കൂടി വരുന്നു

    രാജസ്ഥാനിലെ ചുരുസ്വദേശിനിയായ ദളിത് യുവതിയെ ഒരാഴ്ചയിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കുകയും നിരന്തരം ബലാൽസംഘം ചെയ്തതായി യുവതിയുടെ ഭര്ത്താവ് ആരോപിക്കുന്നു. ഒരു മോഷണക്കുറ്റം സംബന്ധിച്ച് തന്റെ സഹോദരനെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു. പിന്നെ വിട്ടയച്ചെങ്കിലും ജൂലൈ ആറിന് വീണ്ടും വരുകയും തന്റെ സഹോദരനെയും ഭാര്യയെയും കൂട്ടികൊണ്ടു പോവുകയും ചെയ്തു. അന്ന് രാത്രിതന്നെ യുവാവിനെ മർദിച്ചു കൊലപ്പെടുത്തുകയും യുവതിയെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തു. ആറു ദിവസവും അവർ തന്നെ നിരന്തരം ബലാത്സംഗം ചെയ്തതായി യുവതിപറഞ്ഞു. യുവതിയുടെ നഖങ്ങൾ പിഴുതെടുക്കുകയും, കണ്ണിലും മറ്റു ശരീരഭാഗങ്ങളിലും മുറിവേല്പിച്ചതായി യുവതി പറഞ്ഞു.