യുപിയിൽ ദളിതർക്കു നേരെ മുസ്ലിം മതമൗലിക വാദികളുടെ ആക്രമണം

    യുപിയിൽ ദളിതർക്ക് നേരേ മുസ്ലിം മതമൗലികവാദികൾക്കെതിരെ യോഗി ആദിത്യനാഥ് ഗവണ്മെന്റ് ദേശീയ സുരക്ഷ നിയമം ചുമത്തി. വളരെ വ്യാപകമായ ആക്രമണമാണ് ദലിതർക്കുനേരെ അവർ ജോൻപൂരിൽ അഴിച്ചുവിട്ടത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച യോഗി സർക്കാർ അക്രമത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

    ആക്രമണത്തിൽ നിരവധി ദളിതർക്കു പരിക്കേറ്റു. സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമണത്തിന് ഇരയാക്കി. മാത്രമല്ല അക്രമികൾ നിരവധി വീടുകൾക്ക് തീയിടുകയും വളർത്തുമൃഗങ്ങളെയും കന്നുകാലികളേയും ജീവനോടെ കത്തിക്കുകയും ചെയ്തു. ജാതിയുടെ പേരിൽ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറ‍ഞ്ഞു.

    അക്രമത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് അസ്‌ലം, നൂർ ആലിം, ജാവേദ് സിദ്ധിഖ് എന്നിവർക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന 57 പേർക്കെതിരെ കേസെടുത്ത പൊലീസ് 35 പേരെ അറസ്റ്റ് ചെയ്തു. ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷനും ശക്തമായ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    കന്നുകാലികളെ മേയ്ക്കുന്നതിനിടെ ദളിത് വിഭാഗത്തിൽ പെട്ടയാളിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. പത്തുവീടുകൾ പൂർണമായും നാല് വീടുകൾ ഭാ​ഗീകമായും തകർത്തു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ പതിനാറുകാരനായ ബാലന്റെ നില അതീവ ഗുരുതരമാണ്.