ഫണ്ട് വെട്ടിപ്പു കേസിൽ പെട്ട കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തെ പ്രതിഷേധ പരിപാടിയിൽ പങ്കാളിയാക്കിയതിൽ അമർഷം

    സർക്കാർ ഫണ്ട് വെട്ടിപ്പു കേസിൽ പെട്ട കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെഡൽഹി ഘടകത്തെ പ്രതിഷേധ പരിപാടിയിൽ പങ്കാളിയാക്കിയതിനു ഡൽഹി ജേണലിസ്റ്റ് യൂണിയൻ  (ഡിജെയുഅംഗങ്ങൾക്കിടയിൽ അമർഷം.

    കേന്ദ്ര സർക്കാരിന്റെ ലേബർ കോഡിനെതിരെ ശനിയാഴ്ച ഡിജെയു സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തെയും പങ്കാളിയാക്കിയത്ഇതിനെതിരെ ഡിജെയു അംഗങ്ങൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പിൽ വന്ന പ്രതിഷേധം ഇങ്ങനെ: ‘‘ തൊഴിലാളി അവകാശ സംരക്ഷണത്തിന് കൂടെ കൂട്ടേണ്ടത് ആത്മാർഥതയുള്ളവരെയാണ്മാധ്യമ തൊഴിലാളിയുടെ പേരിൽ സർക്കാരിൽ നിന്നു ലഭിച്ച 25 ലക്ഷം രൂപ സഹായത്തിൽ അഴിമതി കാണിച്ച പണക്കൊതിയന്മാർ നേതൃത്വം നൽകുന്ന സംഘടനയെ തൊഴിലാളി അവകാശ സംരക്ഷണത്തിനു വേണ്ടി ഉള്ള സമരത്തിൽ ഭാഗമാക്കുന്നതിൽ എന്തു ധാർമിതയാണുള്ളത്കെയുഡബ്ല്യൂജെ ഡൽഹി ഘടകം നിലവിലുണ്ടോ എന്നു പോലും സംശയമാണ്അഴിമതി ആരോപണം നേരിട്ട പ്രസിഡന്റും സെക്രട്ടറിയും രാജിവച്ചിട്ട് ഒരു വർഷത്തോളമാകുന്നുഅത്തരം ഒരു മാധ്യമ സംഘടനയുടെ ഘടകത്തിനു പ്രസക്തിയുണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രം ഇത്തരം സമരങ്ങളെ ഉപയോഗപ്പെടുത്തരുത്അഴിമതിക്കാരെ വെള്ളപൂശാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലഅഴിമതിക്കാരെ സമരത്തിൽ നിന്നു മാറ്റി നിർത്തുക.’’

    കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിന്റെ ഫണ്ട് വെട്ടിപ്പു സംബന്ധിച്ചു ഹൈക്കോടതിയിലുള്ള കേസിൽ പ്രതികളായ അങ്കലാപ്പിൽ പ്രസിഡന്റ് തോമസ് ഡൊമിനിക്കും സെക്രട്ടറി പി.കെ.മണികണ്ഠനും ഒരു വർഷം മുൻപു രാജിവച്ചിരുന്നുസമിതിക്ക് ആറു മാസത്തിലേറെ കാലാവധിയുള്ളപ്പോൾ ഭാരവാഹികൾ രാജിവച്ചാൽ തിരഞ്ഞെടുപ്പു നടത്തണമെന്ന യൂണിയൻ ഭരണഘടനാ വ്യവസ്ഥ ഡൽഹി ഘടകം പാലിച്ചില്ലസംസ്ഥാന സമിതി നിർദേശിച്ചിട്ടു പോലും തിരഞ്ഞെടുപ്പു നേരിടാൻ യൂണിയൻ ഡൽഹി ഘടകത്തിലെ ഭാരവാഹികൾ തയാറായില്ലഭാരവാഹിയായാൽ കേസിൽ പ്രതിയാകുമെന്നതിനാൽ അഴിമതി ഗ്രൂപ്പിലെ ആരും ചുമതലയേറ്റെടുക്കാൻ തയാറല്ലതിരഞ്ഞെടുപ്പു നടത്തി എതിർ വിഭാഗം ജയിച്ചാൽ അഴിമതി രേഖകൾ പുറത്താകുമെന്നാണ് അഴിമതിക്കാരുടെ ആശങ്കഈ മാസം 24നു വയനാട്ടിൽ ചേരുന്ന കെയുഡബ്ല്യൂജെ സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സമിതിയിലേക്കും ഡൽഹി ഉൾപ്പെടെയുള്ള കീഴ്ഘടകങ്ങളിലേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെയാണ് ഒരു വർഷത്തിലേറെയായി നിർജീവമായിരുന്ന ഡൽഹി ഘടകം നിലവിലുണ്ടെന്നു വരുത്താനുള്ള ശ്രമംകേസിൽ പ്രതിയായ മുൻ പ്രസിഡന്റ് തോമസ് ഡൊമിനിക് ഉൾപ്പെടെ ഏറെ അംഗങ്ങൾ ഇക്കാലയളവിൽ സ്ഥലം മാറിപ്പോയപ്പോൾ യാത്രയയപ്പു നൽകാൻ പോലും ഡൽഹി ഘടകത്തിനു സാധിച്ചില്ല. ‘ദർശന രേഖ’യിൽ തേനും പാലുമൊഴുക്കി ഭരണം പിടിച്ച സമിതിയാണ് ഒരു വർഷമായി തലപൂഴ്ത്തിയിരുന്നത്കഴിഞ്ഞ വർഷം കേരളത്തിൽ പ്രളയമുണ്ടായപ്പോൾ ദുരിതാശ്വാസ നിധിയിലേക്കു യൂണിയൻ സംഭാവനയ്്ക്കായി ചില അംഗങ്ങൾ യൂണിയന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഇനിയും നൽകിയിട്ടുമില്ലയൂണിയന്റെ ബാങ്ക് അക്കൗണ്ട് സെക്രട്ടറിയുടെയും ട്രഷററുടെയും പേരിലാണ്സെക്രട്ടറി രാജിവച്ചതോടെ ഫലത്തിൽ അക്കൗണ്ടും മരവിച്ചിരിക്കുകയാണ്.

    ഡിജെയു എക്സിക്യൂട്ടീവിലെ മലയാളിയായ ജിഗീഷിനെ സ്വാധീനിച്ചാണ് അഴിമതിക്കു നേതൃത്വം നൽകിയ പ്രശാന്ത് രഘുവംശം കെയുഡബ്ല്യൂജെയെ കൂടി പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നാണ് അറിയാൻ കഴിയുന്നത്ഇംഗ്ലീഷ് മാധ്യമ പ്രവർത്തകനായ ജിഗീഷിനെ ചാനലിന്റെ അന്തിചർച്ചകളിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രത്യുപകാരമാണ് ഡിജെയു – കെയുഡബ്ല്യൂജെ സഹകരണംകെയുഡബ്ല്യൂജെയിലെ അഴിമതിയെ വിമർശിച്ച മറ്റു ചില മലയാളി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരെയും ചാനൽ ചർച്ചകളിൽ പങ്കെടുപ്പിച്ച് അനുനയിപ്പിച്ച ചരിത്രവുമുണ്ട്.


    Warning: Creating default object from empty value in /var/www/html/wp-content/plugins/free-comments-for-wordpress-vuukle/includes/commentbox.php on line 18