തൃശൂര്‍: പ്രായപൂർത്തിയാകാത്ത 18 പെൺകുട്ടികളുമായി അന്യസംസ്ഥാന ഏജന്റ് പിടിയിലായി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച ഏജന്റിനെയാണ് പോലീസ് അറസ്റ് ചെയ്തത്.
പെൺകുട്ടികളുമായി തൃശൂരിലെത്തിയ ഒഡിഷ സ്വദേശിയാണ് നാഗേന്ദ്രയാണ് പിടിയിലായത്. വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ എത്തിച്ചത്. പെണ്‍ കുട്ടികളെ റസ്ക്യൂ ഹോമിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post