പ്രധാനമന്ത്രി മോദി ഇന്ന് കൊച്ചിയിൽ എത്തും, നാളെ ഗുരുവായൂർ സന്ദർശനം

    കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 9 മണിയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.

    പ്രധാനമന്ത്രിയുടെ പരിപാടി ഒരു വിവാദമാക്കാൻ മാർക്സിസ്റ്റുകാർ ശ്രമിക്കുന്നതായി സംശയിക്കപ്പെടുന്നു. തന്റെ ദർശനത്തിന് വേണ്ടി ക്ഷേത്രത്തിലെ ആചാരങ്ങൾക്കോ സമയക്രമങ്ങൾക്കോ യാതൊരു മാറ്റവും വരുത്തരുതെന്നും ഭക്തരെ അനാവശ്യമായി നിയന്ത്രിക്കരുതെന്നും പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദർശനത്തോടമുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര നഗരിയിൽ ഒരുക്കിയിട്ടുള്ളത്.

    ക്ഷേത്ര ദർശനത്തിന് ശേഷം പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരിലേത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Solve : *
    28 − 22 =