നമ്മളെന്ന അത്ഭുതം

  നല്ലത്‌ നല്ലതിനെ തേടും; ചീത്ത ചീത്തയെ തേടും എന്ന ആകര്‍ഷണ നിയമമനുസരിച്ച്‌ എന്തു ചിന്തിക്കുന്നുവോ കേവലം രണ്ടര സെക്കന്റ്‌ കൊണ്ടുണ്ടാവുന്ന ആ ചിന്തയുടെ ബയോക്കെമിക്കല്‍ എനര്‍ജി നമ്മുടെ തലയ്‌ക്കുമേല്‍ ഉയര്‍ന്നു നില്‍ക്കും.

  ഇതുപോലെ മറ്റുള്ളവരും നമ്മുടെ അതേ വിചാരത്തോടെ ഇരുന്നാല്‍ അവരില്‍ നിന്നുണ്ടാകുന്ന ഇതേ എനര്‍ജി നമ്മളിലേക്ക്‌ ആകര്‍ഷിക്കും.

  കള്ളും കുടിച്ചു തേളും കുത്തിയ വികൃതിയായ ഒരു കുരങ്ങനാണ്‌ മനസ്സെന്ന്‌ ആചാര്യന്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍; മനസ്സിന്റെ ഉള്ളിലെ മഹാമര്‍മ്മമായ ഇച്‌ഛാശക്‌തിയെക്കൊണ്ട്‌ ഈ കുരങ്ങനെ മെരുക്കാനും തളയ്‌ക്കാനും നിയന്ത്രിക്കാനുമാവും. അതിനല്‌പം കാര്യങ്ങള്‍ മനസ്സിലാക്കി മെനക്കെടണമെന്നു മാത്രം.

  ഫലമോ- നമ്മള്‍ ദൈവമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. തഥാസ്‌തു എന്നു പറഞ്ഞാല്‍ അതുപോലെ സംഭവിപ്പിക്കുന്ന സാക്ഷാല്‍ ദൈവം.

  ആനയ്‌ക്ക് അതിന്റെ വലുപ്പം അറിയാത്തതുപോലെ നമ്മില്‍ പലര്‍ക്കും നമ്മുടെ തലച്ചോറിന്റെ വ്യാപ്‌തി അല്ലെങ്കില്‍ സാധ്യത എന്തുമാത്രം ഉണ്ടെന്നറിയില്ല.

  വാസ്‌തവത്തില്‍ ലക്ഷക്കണക്കിന്‌ രൂപ വീട്ടിലുണ്ടെന്നറിയാതെ ചില്ലിക്കാശിനുവേണ്ടി പലരോടും പിച്ചതെണ്ടുന്നവരാണ്‌ നമ്മള്‍.

  തലച്ചോറിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. എങ്കിലും ആവര്‍ത്തിക്കുന്നു.
  കേവലം ഏകകോശജീവിയായ അമീബപോലും പ്രതിബന്ധങ്ങളെ തരണം ചെയ്‌തു ജീവിക്കുന്നു. നമ്മുടെ തലച്ചോറില്‍ പതിനായിരം കോടിയിലധികം കോശങ്ങളാണുള്ളത്‌. ഇതിന്റെ വ്യാപ്‌തി ഒന്നുനോക്കാം. കോശങ്ങള്‍ ഓരോന്നും സെക്കന്റില്‍ ഒന്നെന്ന തോതില്‍ എണ്ണാനിരുന്നാല്‍ 3171 വര്‍ഷങ്ങള്‍ വേണ്ടിവരും.

  ഇവ പരസ്‌പരം സ്‌ഥിരമായി ബന്ധപ്പെട്ടു കിടക്കുകയല്ല അവയ്‌ക്ക് തിരിച്ചും മറിച്ചും ബന്ധം സ്‌ഥാപിക്കാനും വിച്‌ഛേദിക്കാനും കഴിവുണ്ട്‌. ആ കഴിവിന്റെ സാധ്യത എണ്ണുമ്പോള്‍ വളരെ ഭീമമായ സംഖ്യയാണ്‌. അതായത്‌ 25 എന്ന്‌ എഴുതിയതിനുശേഷം 30 പൂജ്യവും ഇട്ടാല്‍ കിട്ടുന്ന സംഖ്യ.

  ഈ ഭീമമായ സംഖ്യയുടെ വലുപ്പം മനസ്സിലാകണമെങ്കില്‍; അതായത്‌ തലച്ചോറിന്റെ ഓരോരോ കോശബന്ധങ്ങളെയും ഓരോ പേപ്പര്‍ എന്ന കണക്കില്‍ അട്ടിയിട്ടാല്‍ അതിന്റെ മുകളിലേക്ക്‌ എത്തണമെങ്കില്‍ ഏറ്റവും വേഗമേറിയ പ്രകാശത്തിനുപോലും 1600 കോടി വര്‍ഷങ്ങള്‍ വേണ്ടിവരും. (പ്രകാശവേഗം സെക്കന്റില്‍ 3 ലക്ഷം കി.മീ.)

  വാസ്‌തവത്തില്‍ ദൈവം എന്തുമാത്രം കഴിവാണ്‌ നമുക്ക്‌ തന്നിരിക്കുന്നത്‌. എന്നാല്‍ സാധാരണക്കാരായ നമ്മള്‍ വിനിയോഗിക്കുന്നതോ കേവലം ഒന്നോ, രണ്ടോ ശതമാനം മാത്രം. രണ്ടുശതമാനം കൂടി കൂട്ടിയാല്‍ മാത്രം മതി നമ്മളിലെ പ്രതിഭയെ കണ്ടെത്താന്‍. അതുമതി ജീവിതവിജയം നേടാന്‍.

  ഇന്നു ജീവിതത്തിലനുഭവിക്കുന്ന മിക്ക പ്രശ്‌നങ്ങളിലും പരാജയപ്പെടാന്‍ ഒരു പ്രധാനകാരണം നമ്മളിലെ തെറ്റായ ‘റിക്കാര്‍ഡിംഗ്‌’ ആണ്‌. ടെന്‍ഷന്‍, രോഗങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍… എന്നുവേണ്ട ഏതാണ്ടെല്ലാ പ്രശ്‌നങ്ങളും നേരിട്ടു വിജയിപ്പിക്കാന്‍ നമ്മുടെ മനസ്സിനെക്കൊണ്ടാകും.

  സുരേഷ് ആർ നായർ

  LEAVE A REPLY

  Please enter your comment!
  Please enter your name here