കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തിൽ വന്ന ന്യൂനപക്ഷപദവിയുടെ മറവിൽ സ്കൂൾ കച്ചവടം എന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതായി കാണുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി കൊടുക്കുന്നത് ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Commission for Minorities — NCM) അല്ല മറിച്ചു ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ (National Commission for Minority Education Institutions — NCMEI) ആണ്.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് 1978 ലും അതിനു സ്റ്റാട്യൂട്ടറി പദവി കിട്ടിയതു 1992 ലും ആണ്. അതേസമയം വിദ്യാഭാസസ്ഥാപനങ്ങൾക്കുവേണ്ടിയുള്ള കമ്മീഷൻ നിലവിൽ വന്നത് 2004 യുപിഎ യുടെ കാലത്താണ്. ഇതിൽ ഇപ്പോൾ കേരളത്തിൽനിന്നും ഒരു മെമ്പർ പോലും ഇല്ല.
കേരളത്തിൽനിന്നുമുള്ള ജോർജ് കുര്യൻ ആണ് ദേശീയ ന്യൂനപക്ഷ കമ്മീഷണിന്റെ ഉപാധ്യക്ഷൻ.
Discussion about this post