തിരിച്ചറിവോ അടിക്കിടെ നേരിടുന്ന തിരിച്ചടിയോ, കേരള ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് മനം മാറ്റം വന്നിരിക്കുന്നുവെന്ന് വേണം കരുതാൻ. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനേ ഉപകരിക്കൂ എന്നും ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ പോകുന്നവര്‍ക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ലെന്നും അവര്‍ വ്യക്തമാക്കി.
ഏതാനും മാസം കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ശബരിമല യുവതി പ്രവേശം. സിപിഎം പിന്തുണയോടെ രണ്ടു യുവതികള്‍ മല കയറിയത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാട് ബിജെപിയും കോണ്‍ഗ്രസുമെടുത്തപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.
ഇപ്പോള്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അവകാശത്തിന്റെ പേരിൽ പേരില്‍ ചാടിപ്പുറപ്പെടണോയെന്ന് ചിന്തിക്കണം. അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവര്‍ക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. അവർ കൂട്ടിച്ചേർത്തു.
Discussion about this post