തരൂർ വീണ്ടും ശശിയായി

    കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്നതിന്റെ സന്ദേശം പരത്തുവാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ പരിപാടിയെ പരിഹസിച്ചു കോൺഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഒട്ടും വരുംവരായ്കകൾ ആലോചിക്കാതെ എടുത്ത തീരുമാനം ആണെന്നാണ് തരൂർ പറഞ്ഞത്.

    തരൂരിന്റെ അഭിപ്രായത്തിനു വിപരീതമായി പല രാഷ്ട്രീയനേതാക്കന്മാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിക്കുകയും അത് വിജയിപ്പിക്കണം എന്ന് പൊതുജനത്തോടെ അഭ്യർത്ഥിക്കുകയും ചെയ്തു.

    പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പാക്കിസ്ഥാൻ ഒഴികെയുള്ള എല്ലാ സാർക് രാജ്യങ്ങളും സ്വാഗതം ചെയ്യുകയും അവരുടെ രാജ്യങ്ങളിലും അതെ സമയം ദീപം തെളിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനു പുറമെ ഇസ്രേൽ ഉൾപ്പടെ പല സൗഹൃദ രാജ്യങ്ങളിലും ഈ സമയത്തു ദീപം തെളിക്കാൻ തീരുമാനിച്ചു.

    തരൂരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിക്കൊണ്ട് ടി പി സെൻകുമാർ പോസ്റ്റുചെയ്ത ട്വീറ്റ് ആണ് വളരെ ശ്രദ്ധേയമായത്. എല്ലാവരും ഒന്നിച്ചു ലൈറ്റുകൾ സ്വിച്ച്ഓഫ് ചെയ്താൽ ഗ്രിഡ് തകർന്നു പോകുമെന്നാണ് ശശി കാച്ചിയത്. പക്ഷെ ശശിയുടെ ഒരു പഴയ ട്വീറ്റിൽ എര്ത് ഔറിൽ എല്ലാവരോടും അരമണിക്കൂർ ലൈറ്റ് ഓഫ്‌ചെയ്യാൻ പറയുന്ന സന്ദേശവും സെൻകുമാർ ട്വീറ്റ് ചെയ്തിരുന്നു.