‘ജയ് ശ്രീ രാം’ വിളിച്ചതിനു ബംഗാളിൽ ബിജെപി പ്രവർത്തകനെ തല്ലിക്കൊന്നു

  ബംഗാളിൽ നാദിയ ജില്ലയിലെ സ്വരൂപ് നഗർ നിവാസിയായ കൃഷ്ണ ദേബ്നാഥ് എന്ന യുവാവിനെ ഒരു കൂട്ടം മുസ്ലിം തൃണമൂൽ കോൺഗ്രെസ്സുകാർ ‘ജയ് ശ്രീ രാം’ വിളിച്ചതിനു ക്രൂരമായി മർദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു മർദനം.

  മർദനത്തിൽ അവശനായ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സ്ഥലത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ അയാളെ കൊൽക്കത്തയിലെ NRS മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യ്തു. ചികിത്സ തുടങ്ങുന്നതിനു മുമ്പ് തന്നെ അയാൾ മരണം അടഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

  ഇത് ആദ്യമായല്ല ജയ് ശ്രീ റാം വിളിക്കുന്നവർക് നേരെ ബംഗാളിൽ ആക്രമണം ഉണ്ടാകുന്നതു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ജയ് ശ്രീ റാം വിളിക്കുന്നതിന്‌ വിലക്കുകൾ ഉള്ളതായി ബിജെപി പ്രവർത്തകർ പറഞ്ഞു.

  മരണത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ യുവാവിന്റെ ശവശരീരവുമായി റോഡുകൾ ഉപരോധിച്ചു. സംഭവത്തിൽ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പ്രധിഷേധിച്ചു. മമത പറയുന്നത് ജയ് ശ്രീ റാം വിളിക്കാത്തതിന് ഇന്ത്യയിൽ ആൾക്കാരെ കൊല്ലുന്നു എന്നാണ്. പക്ഷെ ബംഗാളിൽ ജയ് ശ്രീ റാം വിളിക്കുന്നവരെ ആണ് കൊല്ലുന്നത്‌.

  LEAVE A REPLY

  Please enter your comment!
  Please enter your name here