ചില മാധ്യമങ്ങൾ വ്യാജ വാർത്ത പരത്തുന്നു: ടീക്കാറാം മീണ

  തിരുവനന്തപുരം: കേരളത്തിലെ ചില വാർത്ത ചാനലുകൾ വ്യാജവാർത്ത പ്രചരിപ്പിക്കുക ആണെന്ന് വ്യാപകമായ ആക്ഷേപം. ഈ വ്യാജ വാർത്തയെ തള്ളിക്കൊണ്ട് ജില്ലാ കളക്ടർ വീഡിയോ ഇറക്കി ജനങ്ങളോടെ അടിസ്ഥാന വാർത്തകളിൽ വിശ്വസിക്കരുതെന്നു അഭ്യർത്ഥിച്ചു.

  തിരുവനന്തപുരം കോവളത്ത് വോട്ടിംഗ് മെഷീനിൽ പിഴവുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണയും പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണം നേതാക്കൾ നടത്തരുത്. ജനങ്ങളെ ആശങ്കയില്ലാതെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ടീക്കാറാം മീണ ആവശ്യപ്പെട്ടു.

  വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമല്ലെന്നും ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപിയ്ക്ക് പോകുന്നുവെന്ന വാർത്ത ശരിയല്ലെന്നും കളക്ടർ വാസുകി പറഞ്ഞു.

  കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.

   

  LEAVE A REPLY

  Please enter your comment!
  Please enter your name here