കോൺഗ്രെസ്സുകാർ പാകിസ്ഥാനിൽ മത്സരിച്ചാൽ വൻ ഭൂരിപക്ഷം കിട്ടും: രാം മാധവ്

    ഗുവാഹത്തി: കോൺഗ്രസ് നേതാക്കൾ വളരെ പ്രശസ്തർ ആണെന്നും അവർ അവിടത്തെ തെരഞ്ഞടുപ്പിൽ മത്സരിച്ചാൽ വന്‍ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. ആസ്സാമിൽ ഗുവാഹത്തിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെ നവമാദ്ധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കളാണ് തരംഗം.

    സാം പിട്രോഡയെ പോലുള്ളവർ പാകിസ്ഥാനുവേണ്ടിയാണ് കണ്ണീരൊഴുക്കുന്നത്പാ. അവർ പാകിസ്താന് വേണ്ടിയാണോ ഇന്ത്യയ്ക്കുവേണ്ടിയാണോ പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് വ്യക്തമാകുന്നില്ല. രാജ്യത്തെ സൈന്യത്തിനെതിരെ മോശമായ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്. അവർ സൈന്യത്തെ അവര്‍ സംശയിക്കുന്നു.

    സാധാരണ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് വിരുദ്ധമായ വികാരം ആഞ്ഞടിക്കുകയാണ് പതിവ്. എന്നാല്‍ പതിവുകള്‍ തിരുത്തുന്നയാളാണ് നരേന്ദ്ര മോദിയെന്നും രാംമാധവ് പറഞ്ഞു.