കേന്ദ്ര മന്ത്രി വി മുരളീധരൻ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പ്

  കേന്ദ്ര മന്ത്രി വി മുരളീധരൻ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പ്

  ന്യൂഡൽഹി : കേന്ദ്ര മന്ത്രി വി മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു . ഡൽഹിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് മുരളീധരനെ രാജ്യസഭ ഡപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത് .

  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ്. രാജ്‌നാഥ് സിങായിരിക്കും ലോക്‌സഭാ ഉപകക്ഷി നേതാവ്. ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്‌സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരയണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.

  കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ടായിരിക്കും രാജ്യസഭാകക്ഷി നേതാവ്. പീയൂഷ് ഗോയലിനെ രാജ്യസഭയിലെ ഉപകക്ഷിനേതാവായാണ് നിയമിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്രമന്ത്രിയായ പ്രഹ്‌ളാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും.

  LEAVE A REPLY

  Please enter your comment!
  Please enter your name here