ന്യൂഡൽഹി: കാശ്മീർ പ്രശ്നത്തിന്റെ യഥാർത്ഥ കാരണക്കാരൻ നെഹ്റുവാണെന്നും ഇന്ത്യയുടെ വിഭജനത്തിന് കാരണം കോൺഗ്രസാണെന്നും തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീരിൽ ഇന്ന് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പൂർണ ഉത്തരവാദി അവർ തന്നെയാണെന്ന് ഷാ കുറ്റപ്പെടുത്തി.
കാഷ്മീരിന്റെ മൂന്നിലൊന്ന് ഭാഗം നെഹ്റു കാരണം നഷ്ടമായെന്നും ഇന്ത്യാ വിഭജനം നെഹ്റു ഏകപക്ഷീയമായെടുത്ത തീരുമാനമാണെന്നും ഷാ തുറന്നടിച്ചു. ഇന്ത്യാ വിഭജനത്തേക്കുറിച്ച് യാതൊന്നും നെഹ്റു സർദാർ വല്ലഭായ് പട്ടേലുമായി ചർച്ച ചെയ്തിട്ടില്ല. ഇതു മാത്രമല്ല കാഷ്മീരിലെ തീവ്രവാദത്തിനു പിന്നിലും കോൺഗ്രസ് ആണ്- ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് തെര.കമ്മീഷനാണ്. കമ്മീഷന്റെ ഒരു തീരുമാനങ്ങളിലും സർക്കാർ ഇടപെടാറില്ല. ജനാധിപത്യ സംവിധാനങ്ങൾ ബിജെപി അട്ടിമറിച്ചു എന്ന് ആരോപിക്കുന്നവർ കാഷ്മീരിൽ ആകെ 132 തവണയാണ് പ്രസിഡന്റു ഭരണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും അതിൽ 93 എണ്ണവും നടപ്പാക്കിയത് കോൺഗ്രസ് ആണെന്നും ഷാ കൂട്ടിച്ചേർത്തു.
Discussion about this post