കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് സിപിഎം ഭീഷണിയും തെറിവിളിയും

  കോട്ടയം:  കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനെതിരെ സിപിഎം ഭീഷണിയും തെറിവിളിയും മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിലെ സണ്‍ഡെ സ്‌ട്രോക്ക് എന്ന കാര്‍ട്ടൂര്‍ പക്തിക്കെതിരെ സിപിഎം നേതാക്കളും  സൈബര്‍ ഗുണ്ടകളും ദേശാഭിമാനി റസിഡന്‍സ് എഡിറ്റര്‍ പി. എം. മനോജ് അടക്കമുള്ളവരാണ് ഭീഷണിയും അസഭ്യവര്‍ഷവുമായി രംഗത്ത് വന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍
  നെടുംങ്കണ്ടത്ത് നടത്തിയ വിവാദമായ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ചര്‍ച്ചയാകുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സൈക്കിള്‍ ഓടിക്കുന്നു.
  പിന്നില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇരിക്കുന്നു. കോടിയേരി പറയുന്നു ചേട്ടന്റെയും എന്റെയും ഒരേ ശബ്ദം ഒരു പോലെയാണല്ലെ എന്ന്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണ പ്രവേശം എന്ന സിനിമയില്‍ ശ്രീനിവാസന്‍ തിലകനോട് ചോദിക്കുന്നു ചേട്ടന്റെയും എന്റെയേയും ശബ്ദം ഒരുപോലെയാണല്ലോ എന്ന് ഇതാണ് കാര്‍ട്ടൂണില്‍ ഗോപീകൃഷ്ണന്‍ ഉപയോഗിച്ചത്. കാര്‍ട്ടൂണ്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി.
   ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്ന സിപിഎം നേതാക്കളാണ് ഈ കാര്‍ട്ടൂണിനോട് അസഹിഷ്ണുത കാണിക്കുന്നത്. പി.എം.മനോജ് വളരെ മോശം ഭാഷയിലാണ് ഗോപീകൃഷ്ണനെ അസഭ്യം പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. കാസര്‍കോട്ട് 2 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാവ് മുസ്തഫയുടെ  വിവാദമായ കൊലവിളി പ്രസംഗം കാര്‍ട്ടൂണിന് ഇതിവൃത്തമാക്കിയതും സിപിഎം നേതാക്കളെയും കൈരളി ടിവിയെയും ചൊടിപ്പിച്ചു. ഇതിനും ഗോപീകൃഷ്ണനെതിരെ ഭീഷണിയുണ്ടായി.
  ഗോപീകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലും സിപിഎം നേതാക്കളുടെ ഭീഷണിയെ കുറിച്ച് പറയുന്നു.  എന്തൊക്കെ വരക്കണമെന്ന് ഉപദേശവും ശകാരവും നല്‍കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നു. സഹിഷ്ണുതയുടെയും ആവിഷ്‌കാരത്തിന്റെയും മൊത്തകച്ചവടക്കാരായ സിപിഎമ്മിന് നട്ടെല്ല് പണയം വച്ച ഒരു ബുദ്ധിജീവിയേയും സാംസ്‌കാരിക നായകന്മാരെയും കണ്ടില്ല.

  LEAVE A REPLY

  Please enter your comment!
  Please enter your name here