ഏഷ്യാനെറ്റ് മുതലാളിയെ ധാർമികത പഠിപ്പിക്കാൻ ഇറങ്ങിയത് അരക്കള്ളനോ മുക്കാൽ കള്ളനോ?

  ഏഷ്യാനെറ്റ് ന്യൂസ് ഉടമയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരനെ ധാർമികത പഠിപ്പിക്കാൻ ഡൽഹി കെയുഡബ്ല്യൂജെ ഫണ്ട് തട്ടിപ്പുകാരൻ ഫേസ്ബുക്ക് പോസ്റ്റിട്ടതു ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ തമാശയായി. സർക്കാർ നൽകിയ 25 ലക്ഷം രൂപയുടെ ഫണ്ട് ലഭിച്ച കാലത്തു ട്രഷററായും തുടർന്നു രണ്ടു തവണ സെക്രട്ടറിയുമായിരുന്നു ഫണ്ടു കട്ടുമുടിച്ച ദേശാഭിമാനിയിലെ എം.പ്രശാന്താണ് രാഷ്ട്രീയ ധാർമികതയുടെ അപ്പോസ്തലനായി അവതരിച്ചിട്ടുള്ളത്.

  കർണാടകയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് എം.പ്രശാന്തിൽ ധാർമികതയുടെ അനുരണനങ്ങൾ സൃഷ്ടിച്ചത്. വിമത എംഎൽഎമാരെ മുംബൈയിൽ എത്തിച്ചതിൽ രാജീവ് ചന്ദ്രശേഖരന്റെ പങ്ക് ആരോപിച്ച ശേഷം ‘ മാന്യനെ കുറിച്ചു കൂടുതൽ അഭിപ്രായ പ്രകടനത്തിനില്ല. കുതിരക്കച്ചവടത്തിലൂടെ തന്നെയാണ് ടിയാനും രാജ്യസഭയിലെത്തിയത്.’ എന്ന അധിക്ഷേപവും ഉന്നയിക്കുന്നു. എം.പ്രശാന്ത് സെക്രട്ടറിയായിരുന്നു ഫണ്ടു കട്ടപ്പോൾ മൂകസാക്ഷിയായി പ്രസിഡന്റ് സ്ഥാനം വഹിച്ച ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശത്തിനെതിരെ ഒളിയമ്പുമുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ അധാർമിക നീക്കങ്ങളിൽ തന്റെ സുഹൃത്തായ രഘുവംശം പെട്ടു പോകരുതെന്ന ഉപദേശവുമുണ്ട്. അങ്ങനെ വന്നാൽ ശക്തമായ പ്രതിരോധം ഉയർത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്.

  മുൻ സിപിഎം– കോൺഗ്രസ് നേതാവ് അബ്ദുല്ലക്കുട്ടി ബിജെപിയിൽ എത്തിയതിൽ രാജീവ് ചന്ദ്രശേഖരന്റെ പങ്കു സംബന്ധിച്ച അഭ്യൂഹങ്ങളാണ് ദേശാഭിമാനി ലേഖകന്റെ അങ്കലാപ്പിനു പിന്നിലെന്നാണ് വർത്തമാനം. സിപിഎമ്മിന്റെ കണ്ണൂർ കോട്ടയിൽ അബ്ലുല്ലക്കുട്ടി ബിജെപിക്കാരനായി രംഗത്തിറങ്ങുന്നതിന്റെ നാണക്കേടോർത്താണ് ദേശാഭിമാനി ലേഖകൻ പിച്ചും പേയും പറയുന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here