എൻഡിഎക്ക് ഇക്കുറി ചരിത്ര വിജയം ഉണ്ടാകുമെന്നു കുമ്മനം

  തിരുവനന്തപുരം: എൻഡിഎക്ക് ഇക്കുറി വളരെ അനുകൂലമായ അന്തരീക്ഷമാണെന്നു കുമ്മനം രാജശേഖരൻ.. എൻ ഡി എ ഇപ്പ്രാവശ്യം ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടും. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ഇടത് വലത് മുന്നണികളുടെ നുണ പ്രചരണവും അക്രമ രാഷ്ട്രീയവും തള്ളിക്കളയുന്ന തെരെഞ്ഞെടുപ്പ് ആയിരിക്കും ജനം നടത്തുക.

  കെട്ടുറപ്പുള്ള സർക്കാരിനായാണ് ഇത്തവണ ജനം വോട്ടു ചെയ്യുക. അവസരവാദ രാഷ്ട്രീയത്തിനും അഴിമതി രാഷ്ട്രീയത്തിനും കനത്ത തിരിച്ചടിയായിരിക്കും ഇത്തവണ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

   

  LEAVE A REPLY

  Please enter your comment!
  Please enter your name here